മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നുമുതൽ രാത്രി 9.30 വരെ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി പാലക്കാട് ട്രാഫിക് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.ഇ. മുഹമ്മദ് കാസിം അറിയിച്ചു. തൃശൂരിൽനിന്ന് വരുന്ന സ്വകാര്യ ബസുകൾ ദേശീയപാതയിലൂടെ ചന്ദ്രനഗർ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് തിരിച്ച് അതേ വഴി പോകണം. ഈ ഭാഗത്തുനിന്നും വരുന്ന എല്ലാ കെഎസ്ആർടിസി ബസുകളും കണ്ണനൂരിൽനിന്ന് തിരിഞ്ഞ് തിരുനെല്ലായി മേഴ്സി കോളജ് വഴി കെഎസ്ആർടിസി വഴി ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് തിരിച്ചും ഈ വഴി പോകണം. നഗരത്തിലേക്ക് വരുന്ന മറ്റ് വാഹനങ്ങൾ മിഷൻ സ്കൂൾ ജംങ്ഷൻ ബിഒസി റോഡുവഴി പോകണം.