പാലക്കാട്തുടർച്ചയായുണ്ടാകുന്ന ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയിൽ മോട്ടോർ വാഹന പണിമുടക്ക്. സംസ്ഥാന വ്യാപകമായാണ് സംയുക്ത മോട്ടോർ വ്യവസായ സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബസ്, ഓട്ടോ, ടാക്സി എന്നീ വാഹനങ്ങൾ പണിമുടക്കും. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.സംയുക്ത മോട്ടോർ വ്യവസായ സംയുക്ത സമരസമിതി നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും നടക്കുമെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.