പാലക്കാട്:മുതിർന്ന രാഷ്ട്രീയ പ്രവർത്തകനും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന തെന്നിലാപുരം രാധാകൃഷ്ണൻ്റെ അനുസ്മരണ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി ഇന്ന് വൈകീട്ട് 4 മണിക്ക് ഫൈൻ സെൻ്ററിൽ സംഘടിപ്പിക്കും.വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീക്ക്, എഴുത്തുകാരൻ പി.സുരേന്ദ്രൻ, എം.സുലൈമാൻ, പി.എസ് അബൂഫൈസൽ, പി.മോഹൻദാസ് പറളി, പി.വി വിജയരാഘവൻ, എം.പി മത്തായി മാസ്റ്റർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.