Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിലിന് ആലത്തൂരിൽ തുടക്കം

Palakkad News by Palakkad News
4 years ago
in ALATHUR
0
ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിലിന് ആലത്തൂരിൽ തുടക്കം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ഫാസിസ്റ്റുകൾക്കെതിരെ തെരുവിൽ സമര വസന്തം തീർക്കണം-ഡോ: അൻസാർ അബൂബക്കർ

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിലിന് ആലത്തൂരിൽ തുടക്കം

ആലത്തൂർ: രാജ്യത്തുടനീളം പൗരത്വ പ്രക്ഷോഭങ്ങളെയും ഫാസിസ്റ്റ് വിരുദ്ധ പോരാളികളെയും ഭീകര നിയമങ്ങൾ ചുമത്തി ജയിലിലടച്ചു കൊണ്ടിരിക്കുന്നതിനെതിരെ തെരുവിൽ സമരവസന്തം തീർക്കാൻ വിദ്യാർത്ഥി യുവജനങ്ങൾ തയ്യാറാവണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് ഡോ: അൻസാർ അബൂബക്കർ. ആലത്തൂർ മോഡൽ സെൻട്രൽ സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച ബി.സി റിവിൻജാസ് ഹാളിൽ വെച്ചു നടക്കുന്ന ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിൽ സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനദ്രോഹ ഓർഡിനൻസുകളിലൂടെയും നിയമങ്ങളിലൂടെയും ഫാസിസം ഒരു ഭരണകൂടമായ നമ്മുടെ രാജ്യത്ത്,ഭരണഘടന സ്ഥാപനങ്ങളിൽ നിന്നടക്കം ലഭിച്ചു കൊണ്ടിരിക്കുന്ന വിവരങ്ങൾ ഒട്ടും ആശ്വാസകരമല്ല. മാധ്യമങ്ങളെ വിലക്കെടുത്ത് തങ്ങളുടെ എതിരാളികളെ പൈശാചികവത്കരിക്കുകയും തുടർന്ന് വേട്ടയാടി ജയിലിലടക്കുകയുമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. തെരുവിലെ പോരാട്ടങ്ങളിലൂടെ രൂപപ്പെട്ട ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി പുതിയ കാലത്ത് തെരുവിൽ കാവലിരിക്കുകയും സമരാഗ്നി രൂപപ്പെടുത്തുകയും ചെയ്യാൻ നാം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാനത്ത് നടക്കുന്ന പി.എസ്.സി ഉദ്യോഗാർത്ഥി സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് സംസ്ഥാന സെക്രട്ടറി അഷ്റഫ് കെ.കെയും പൗരത്വ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ച് സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ്.മുജീബുറഹ്മാനും പ്രമേയാവതരണങ്ങൾ നടത്തി.കണ്ണൻ സിദ്ധാർത്ഥ് രചന നിർവ്വഹിച്ച “സമരഗീതം” സമ്മേളന നഗരിയിൽ പ്രകാശനം ചെയ്തു. കണ്ണൻ സിദ്ധാർത്ഥിന് പരിപാടിയിൽ ആദരവ് നൽകി.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.എസ് നിസാർ, മഹേഷ് തോന്നക്കൽ,കെ.എം ഷഫ്രിൻ എന്നിവർ സംസാരിച്ചു.
ജനറൽ കൗൺസിലിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കുകയും ചെയ്യും.ഞായറാഴ്ച വൈകീട്ട് ആലത്തൂർ സ്വാതി ജങ്ഷനിൽ ജനറൽ കൗൺസിലിൻ്റെ സമാപന പൊതുസമ്മേളനം നടക്കും. പരിപാടിയിൽ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കും.വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പരിപാടിയിൽ മുഖ്യാതിഥിയാകും.

ഫോട്ടോ:ആലത്തൂർ മോഡൽ സെൻട്രൽ സ്ക്കൂളിലെ ബി.സി റിവിൻജാസ് നഗറിൽ നടക്കുന്ന ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ കൗൺസിൽ ദേശീയ പ്രസിഡൻ്റ് ഡോ.അൻസാർ അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു.

Previous Post

പോപുലർ ഫ്രണ്ട് വിശദീകരണ യോഗം സംഘടിപ്പിച്ചു.

Next Post

ഹം​ച​ലേ യു​വ​ജ​ന പ​ദ​യാ​ത്ര :​ സമാപനം ഇന്ന് ​ ഉമ്മ​ൻ ചാ​ണ്ടി നി​ർ​വ്വ​ഹി​ക്കും.

Palakkad News

Palakkad News

Next Post
ഹംചലേ യുവജന പദയാത്ര മൂന്നാം ദിവസം ഒറ്റപ്പാലത്തു നിന്നും പറളിയിലേക്ക്…

ഹം​ച​ലേ യു​വ​ജ​ന പ​ദ​യാ​ത്ര :​ സമാപനം ഇന്ന് ​ ഉമ്മ​ൻ ചാ​ണ്ടി നി​ർ​വ്വ​ഹി​ക്കും.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News