തസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് ഫലം മെയ് രണ്ടിന് അറിയാം. കേരളത്തിൽ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് ഒന്നിന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 20 ആണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 22. തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിനും ഫലപ്രഖ്യാപനം മെയ് രണ്ടിനും നടക്കും.