പാലക്കാട്ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ആറ് ദിവസമായി അരങ്ങേറിയ ഉത്സവം 2021 വെള്ളിയാഴ്ച സമാപിക്കും. പാലക്കാട് രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയം, ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക്, തസ്രാക്ക് ഒ വി വിജയൻ സ്മാരകം എന്നിവിടങ്ങളിലാണ് ഉത്സവം നടക്കുന്നത്. അവസാന ദിനമായ വെള്ളിയാഴ്ച ഒ വി വിജയൻ സ്മാരകത്തിൽ നാഗരാജ കലാവേദിയുടെ കളമെഴുത്ത് പാട്ടും പുള്ളുവൻപാട്ടും അരങ്ങേറും. സി ചാമുണ്ണിയുടെ നേതൃത്വത്തിൽ പൊറാട്ടുകളി അവതരിപ്പിക്കും. ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്കിൽ നാടൻകലയുടെ അവതരണവും എൻ കെ മോഹൻദാസിന്റെ കരകമയൂര നൃത്തവുമുണ്ട്.