Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വര്‍ഗീയ പ്രചാരണത്തില്‍ സിപിഎം ആര്‍എസ്എസിനോടാണ് മത്സരിക്കുന്നത്: പോപുലര്‍ ഫ്രണ്ട്

Palakkad News by Palakkad News
4 years ago
in PALAKKAD
0
വര്‍ഗീയ പ്രചാരണത്തില്‍ സിപിഎം ആര്‍എസ്എസിനോടാണ് മത്സരിക്കുന്നത്: പോപുലര്‍ ഫ്രണ്ട്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വര്‍ഗീയ പ്രചാരണത്തില്‍ സിപിഎം ആര്‍എസ്എസിനോടാണ് മത്സരിക്കുന്നത്: പോപുലര്‍ ഫ്രണ്ട്

പാലക്കാട്‌ : കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ വക്താക്കളായി മാറുന്നതില്‍ സിപിഎം നേതാക്കള്‍ ആര്‍എസ്എസിനോട് മല്‍സരിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞൂ. സംഘപരിവാരം പടച്ചുവിടുന്ന കള്ളക്കഥകള്‍ ഏറ്റുപിടിച്ച് ആര്‍എസ്എസിന്റെ പ്രചാരകരായി സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ മാറുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളേയും സംഘടനകളേയും അവഹേളിച്ച് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ എളമരം കരീം കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന ഇതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ അതേ ശൈലി പിന്തുടര്‍ന്നാണ് എളമരം കരീമും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നത്. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മുതല്‍ എളമരം കരീം വരെയുള്ള സിപിഎം നേതാക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങളാണ് ഉത്തരേന്ത്യയില്‍ സംഘപരിവാരം വിദ്വേഷ പ്രചാരണത്തിന് ആയുധമാക്കുന്നത്. കാലങ്ങളായി ബിജെപിയും ആര്‍എസ്എസും മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളാണ് അധികാരം നിലനിര്‍ത്താനായി ഇപ്പോള്‍ സിപിഎമ്മും കേരളത്തില്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നതിന്റെ കാരണവും നേതാക്കള്‍ നടത്തുന്ന ഇത്തരം കടുത്ത വര്‍ഗീയ പ്രസംഗങ്ങള്‍ ആണെന്നതില്‍ സംശയമില്ല.

വിദ്യഭ്യാസപരമായി ഏറെ പിറകിലുള്ള മുസ്ലിം സമുദായം അടുത്തിടെയാണ് അല്‍പമെങ്കിലും പുരോഗതി ഈ മേഖലയില്‍ കൈവരിക്കുന്നത്. അത് തന്നെ സ്വന്തം പ്രയത്‌നത്തിലൂടെ നേടിയെടുത്തതുമാണ്. അതിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ആ നേട്ടങ്ങളെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ എളമരം കരീം നടത്തിയ ശ്രമം, സിപിഎമ്മില്‍ തന്റെ പേര് പോലും തീവ്രവാദ മുദ്രക്ക് കാരണമാകുമെന്ന ഭയത്തില്‍ നിന്നാണ്. ജമാഅത്തെ ഇസ്ലാമിയുടെ പേരില്‍ മുസ്ലിം സമുദായത്തെ ഒന്നാകെ ആക്ഷേപിക്കുന്നത് സിപിഎം ഒരു നയമായി സ്വീകരിച്ചിരിക്കുന്നു. സമുദായത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ നിരന്തരമായി വിമര്‍ശിച്ച് തങ്ങളുടെ വരുതിയിലാക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ഥികള്‍ക്ക് ആധികാരികവും സമഗ്രവുമായ ഉപരിപഠന തൊഴില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്ന സ്ഥാപനമാണ് ചേവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിജി(സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ). സിജിയുടെ സേവനം പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ജാതിമത ഭേദമില്ലാതെ ഉപകാരപെട്ടിട്ടുണ്ട്. വിദ്യാഭ്യാസരംഗത്ത് മുസ്ലിം വിഭാഗം കൈവരിക്കുന്ന പുരോഗതിയെ മതത്തിന്റെ വേലിക്കെട്ടിലാക്കി തളച്ചിടാനുള്ള സിപിഎമ്മിന്റെ നീക്കം അത്യന്തം അപകടകരമാണ്. സിപിഎം മൂന്ന് പതിറ്റാണ്ടിലേറെ അടക്കിവാണ ബംഗാളിലേതില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ പുരോഗതി കൈവരിച്ചത് സ്വപ്രയത്‌നത്തിലൂടെയാണ്.

മുസ്ലിം ഉന്‍മൂലനത്തിലൂടെ ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വരാഷ്ട്രമെന്ന ലക്ഷ്യത്തിന് വെള്ളവും വളവും നല്‍കാനെ സിപിഎമ്മിന്റെ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂ. അധികാരമെന്ന താല്‍ക്കാലിക ലാഭത്തിനുവേണ്ടി വര്‍ഗീയത വിളമ്പി സവര്‍ണ പ്രീണനം നടത്താനുള്ള അപകടകരമായ നീക്കത്തില്‍ നിന്നും സിപിഎം ഇനിയെങ്കിലും പിന്‍മാറണമെന്നും സി പി മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Previous Post

രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണത്തിന് സ്ഥലങ്ങള്‍ അനുവദിച്ചു

Next Post

കേരളത്തിൽ നിന്നും പവർ കട്ട് എന്നനേക്കുമായി ഒഴിവാക്കും: എം.എം.മണി.

Palakkad News

Palakkad News

Next Post
കേരളത്തിൽ നിന്നും പവർ കട്ട് എന്നനേക്കുമായി ഒഴിവാക്കും: എം.എം.മണി.

കേരളത്തിൽ നിന്നും പവർ കട്ട് എന്നനേക്കുമായി ഒഴിവാക്കും: എം.എം.മണി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News