ഒറ്റപ്പാലം: അനങ്ങൻമലയിൽ വരോട്ടെ ക്വാറിയുടെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് ശക്തമായ ജനകീയ പ്രതിരോധത്തിന് തീരുമാനം. ഇന്നു വൈകുന്നേരം നാലിന് നാലാംമൈൽ അത്താണിയിലാണ് പരിപാടി.
ക്വാറിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വിവിധ സർക്കാർ വകുപ്പുകൾ ഒഴിഞ്ഞു മാറൽ നിലപാട് സ്വീകരിച്ചതായി വിമർശനമുയർന്ന സാഹചര്യത്തിലാണ് ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകാൻ ജനകീയ കമ്മറ്റി തീരുമാനിച്ചത്