പാലക്കാട്ഇന്ധനവില കുത്തനെ ഉയർത്തുന്ന കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ഞായറാഴ്ച സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ മുവായിരം കേന്ദ്രങ്ങളിൽ അടുപ്പുകൂട്ടി സമരം നടത്തും. വൈകിട്ട് അഞ്ചിനാണ് ബ്രാഞ്ച്, ബൂത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധം നടക്കുക. കോവിഡ് മാനദണ്ഡം പാലിച്ചാണ് സമരം. അധികാരത്തിലെത്തിയാൽ പെട്രോൾ ലിറ്ററിന് 50 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച പാർടിയാണ് ബിജെപി. 2014ൽ 72 രൂപയുണ്ടായിരുന്ന പെട്രോളിന് ഇപ്പോൾ നൂറിനടുത്തെത്തി. അന്താരാഷ്ട്രവിപണിയിൽ അസംസ്കൃത എണ്ണവില കുറയുമ്പോൾ നികുതി ഉയർത്തി വില വർധിപ്പിക്കുകയാണ് മോഡി സർക്കാർ