എംപ്ലോയീസ് കോൺഗ്രസ്സ്
|
പാലക്കാട്:
സർക്കാർ ബീവറേജസ് കോർപ്പറേഷനു വേണ്ടി പുറത്തിറക്കിയ സ്റ്റാഫ് പാറ്റേൺ ജീവനക്കാർക്ക് ഒരേ സ്ഥാപനത്തിൽ രണ്ട് നീതിയാണെന്നും
ഏകപക്ഷീയമായി ഉണ്ടാക്കിയ ഉത്തരവിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തണമെന്നും കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ എംപ്ലോയീസ് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
നിലവിലെ അബ്കാരി തൊഴിലാളികൾക്ക് സ്പഷ്യൽ റൂൾ നടപ്പിലാക്കിണ മെന്ന് കോടതി ഉത്തരവുണ്ടായിട്ടും അബ്കാരി വർക്കർ എന്ന പേരോടു ചേർത്ത് UDC/ LDC എന്ന് പേരു മാറ്റുക മാത്രമാണ് ചെയ്തിട്ടുള്ളത്.. LDC നോൺ കേഡർ തസ്തിക ഉണ്ടാക്കി അടിസ്ഥാന ശമ്പളത്തിൽ പോലും വിഭാഗീയത പ്രകടമാക്കി, ജീവനക്കാരുടെ പ്രമോഷൻ സാദ്ധ്യതകളെ ഇല്ലായ്മ ചെയ്ത്, ചെറിയ ഒരു വിഭാഗത്തിൻ്റെ മാത്രം പ്രമോഷൻ ഉറപ്പാക്കി ബഹു ഭൂരിപക്ഷം ജീവനക്കാർക്കും ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്താനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണം. 2001 മുതൽ കോർപ്പറേഷൻ്റെ പുരോഗതിക്കും, സർക്കാരിനും വേണ്ടി പ്രയത്നിച്ച തൊഴിലാളികളോടുള്ള വെല്ലുവിളിയായി ഇതിനെ കാണുന്നു. ഒരു വിഭാഗം തൊഴിലാളികളോട്
ചിറ്റമ്മനയം ഏർപ്പെടുത്തുന്ന സർക്കാരിൻ്റെ നടപടികൾക്കെതിരെ ശക്തമായി കെ.എസ്സ്.ബി.സി. ഇ സി. പ്രതിഷേധിക്കുന്നു.
യോഗo. സംസ്ഥാ പ്രസിഡൻ്റ് ടീ . യൂ രാധാകൃഷ്ണൻ Ex MLA ഉദ്ഘാടനം ചെയ്തു സംസ്ഥാന വൈസ് പ്രസിഡണ്ട് സജീവൻ മലമ്പുഴ അധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി സബീഷ് കുന്നത്തോത്ത്, , കെ. പ്രഹ്ളാദൻ, സി.കെ ഗിരീഷ് കുമാർ, ടി.വി രാമചന്ദ്രൻ ,കെ മോഹനൻ, സജീവ് ആശ്രാമം, ഏ വി പ്രസാദ് എന്നിവർ സംസാരിച്ചു