പാലക്കാട്: നഗരത്തിന്റെ ഉത്സവമായ മണപ്പുള്ളിക്കാവ് വേലയ്ക്ക് ദേശങ്ങളിൽ കൊടിയേറി. കിഴക്കേയാക്കര ദേശം മണപ്പുള്ളിക്കാവിലും പടിഞ്ഞാറേയാക്കര ദേശം യാക്കര ശ്രീ വിശ്വേശ്വരക്ഷേത്രത്തിന് മുന്നിലുമാണ് കൊടിയേറ്റം നടത്തിയത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു കൊടിയേറ്റച്ചടങ്ങ്. മാർച്ച് നാലിനാണ് വേല.
കിഴക്കേയാക്കരയിൽ മാർച്ച് മൂന്നുവരെ എല്ലാ ദിവസവും നിറമാല, ചുറ്റുവിളക്ക് എന്നിവ നടക്കും. 27-മുതൽ ലക്ഷാർച്ചനയും തുടങ്ങും