മലമ്പുഴ :പാലക്കാട്ജില്ലാ ജയിൽ ടെറസ്സിൽ 78 Kw ശേഷിയുള്ള സോളാർ പവർ പ്ലാന്റ് ഉദ്ഘാടനത്തിനു തയാറായി
.340 വാട്ട്സ് ശേഷിയുള്ള 230 സോളാർ പാനലുകളാണ് ജയിൽ രണ്ടാം നിലയിലെ ടെറസ്സിൽ സ്ഥാപിച്ചത്. പ്രതിദിനം 320 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് പ്രസരണ ലൈനിലേക്ക് കേറ്റിവിടും. 10 % വൈദ്യുതി അതായത് പ്രതിമാസം 1000 യൂണിറ്റ് ജയിൽ വൈദ്യുതി ബില്ലിൽ നിന്നും കുറവ് ചെയ്യും. ഇതിലൂടെ പ്രതിമാസ വൈദ്യുതി ബില്ലിൽ 15000 രൂപയുടെ കുറവുണ്ടാകും. കൂടാതെ ടെറസ്സിൽ നിരത്തിയ ഷീറ്റ് കടുത്ത ചൂടിൽ നിന്നും സംരക്ഷണം നൽകും .മലമ്പുഴ പഞ്ചായത്തിലെ 100 % ഗ്രീൻ പ്രോട്ടോകോൾ മാർക്ക് നേടിയ ജയിലിനു ഊർജോൽ പാദന രംഗത്തും നേട്ടം കൈവരിക്കാനായത് ഏറെ അഭിമാനകരമാണെന്ന് സ്ഥലം MLA ശ്രീ VS അച്ചുതാനന്ദൻ സാറിന്റെ PA അനിൽകുമാർ പറഞ്ഞു. മലമ്പുഴ ബ്ലോക്ക് / ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരും മെമ്പർ മാരും KSEB ഉദ്യോഗസ്ഥരും ജയിൽ വന്ന് ഇക്കാര്യങ്ങൾ കാണുകയും ജയിലിലെ കാർഷിക വിസ്മയങ്ങൾ, ചിത്രമതിൽ, ലൈബ്രറി എന്നിവ സന്ദർശിക്കുകയും ചെയ്തു.ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ , ഡെപ്പൂട്ടി സൂപ്രണ്ട്ദിനേഷ് ബാബു, അസി. സൂപ്രണ്ട് ജയചന്ദ്രൻ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു. ഇലക്ഷൻ പ്രഖ്യാപനത്തിനു മുൻപ് ബഹു ചീഫ് മിനിസ്റ്റർ; വൈദ്യുതി മന്ത്രി എന്നിവരുടെ സൗകര്യം നോക്കി ഉദ്ഘാടനം നടക്കുമെന്ന് ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ പറഞ്ഞു.