മണ്ണാർക്കാട്:കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും നജാത്ത് ആർട്സ് ആൻ്റ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റും കോളേജ് ഓഡിറ്റോറിയത്തിൽ സംയുക്തമായി എസ്.എസ്.എൽ.സി,+2 വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. സെമിനാർ മണ്ണാർക്കാട് എ.ഇ.ഒ ഒ.ജി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. യൂത്ത് കോർഡിനേറ്റർ മുജീബ് മല്ലിയിൽ ആശംസ പ്രഭാഷണം നിർവഹിച്ചു. സിജി ട്രൈനർ സക്കീർ ഹുസൈൻ മാരായമംഗലം കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.നാസർ സ്വാഗതവും എൻ.എസ്.എസ് യൂണിറ്റ് സെക്രട്ടറി പി.ഗോകുൽ കൃഷ്ണ നന്ദിയും പറഞ്ഞു.
ഫോട്ടോ:കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും നജാത്ത് ആർട്സ് ആൻ്റ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി കോളേജിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് മണ്ണാർക്കാട് എ.ഇ.ഒ ഒ.ജി അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.