പാലക്കാട് കാത്തിരുന്ന് പൊള്ളാച്ചി പാതയിൽ കിട്ടിയ പാലക്കാട്-ചെന്നൈ പ്രത്യേക തീവണ്ടിയും നഷ്ടമായേക്കും. ഡിവിഷനിൽ ആവശ്യത്തിന് സ്റ്റേഷൻമാസ്റ്റർമാരില്ലെന്ന് പറഞ്ഞ്വണ്ടി ചെന്നൈയിൽനിന്ന് പൊള്ളാച്ചിവരെയും തിരികെയുമാക്കാൻ നീക്കംതുടങ്ങിയത്.
നിലവിൽ പൊള്ളാച്ചി റെയിൽവേസ്റ്റേഷൻ പാലക്കാട് ഡിവിഷനിലാണ്. പൊള്ളാച്ചിവരെമാത്രം വണ്ടി ഓടിച്ചാൽ പാലക്കാട് ഡിവിഷനിലെത്തുന്നുണ്ടെന്ന ന്യായംപറയാനും റെയിൽവേ അധികൃതർക്കാവും. ശക്തമായ രാഷ്ട്രീയസമ്മർദമുണ്ടായില്ലെങ്കിൽ ഈ വണ്ടി നഷ്ടപ്പെടുമെന്ന സ്ഥിതിയാണ്. നേരത്തേ ചെന്നൈ-പഴനി റൂട്ടിൽ ഓടിയിരുന്ന വണ്ടി ആദ്യം പൊള്ളാച്ചിക്കും പിന്നെ പാലക്കാട്ടേക്കും നീട്ടുകയായിരുന്നു.