വാളയാർകാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി മൂന്ന് യാവാക്കൾ എക്സൈസ് പിടിയിൽ. പെരിന്തൽമണ്ണ പുഴക്കാട്ടിരി സ്വദേശി മുഹമ്മദ് ഷനൂബ് (26), ഏറനാട് പുൽപ്പറ്റ സ്വദേശി മുഹമ്മദ് ഷാരൂൺ (26), തൃശൂർ ചാവക്കാട് സ്വദേശി ജാഫർ (42) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് മൂന്നര ഗ്രാം മെത്താഫിറ്റാമിൻ (എംഡിഎംഎ) കണ്ടെടുത്തു. മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലവരും. എക്സൈസ് എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമീഷണർ എ രമേഷ് പ്രതികളെ ചോദ്യം ചെയ്തു. ബംഗളൂരുവിൽനിന്ന് വാങ്ങിയ മയക്കുമരുന്ന് മലപ്പുറത്തേക്ക് കടത്താനാണ് ശ്രമിച്ചതെന്ന് എക്സൈസ് സംശയിക്കുന്നു.