സുൽത്താൻപേട്ട-കൽമണ്ഡപം എൻ.എച്ച്. റോഡ് അഴുക്കുചാൽ നിർമാണപ്രവൃത്തി തുടങ്ങി. ഇതിന്റെ ഭാഗമായി സ്റ്റേഡിയംസ്റ്റാൻഡ് ഭാഗത്തുനിന്ന് സുൽത്താൻപേട്ട ജങ്ഷനിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം താത്കാലികമായി നിരോധിച്ചു. അഴുക്കുചാലിനുള്ള കുഴിയെടുപ്പ് പൂർത്തിയാകുന്ന ഞായറാഴ്ചവരെ നിയന്ത്രണം തുടരും.
വെള്ളിയാഴ്ച സ്റ്റേഡിയംസ്റ്റാൻഡ് ഭാഗത്തുനിന്ന് സുൽത്താൻപേട്ടയിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം പോലീസ് നിയന്ത്രിച്ചിരുന്നു. സ്റ്റേഡിയം സ്റ്റാൻഡ് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ െഎ.എം.എ. ജങ്ഷൻ വഴി ചുറ്റിയാണിപ്പോൾ പോകുന്നത്.