പാലക്കാട്പാലക്കാട്, ചിറ്റൂർ, ആലത്തൂർ, ഷൊർണൂർ ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട് താലൂക്കുകളിൽ നടന്ന സാന്ത്വനസ്പർശം പരാതി പരിഹാര അദാലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും അനുവദിച്ചത് 2.78 കോടി രൂപ. ഇതിനായി സ്പെഷ്യൽ ഡ്രൈവ് നടത്തി 100 ദിവസത്തിനകം തുക വിതരണം ചെയ്യാൻ മന്ത്രി വി എസ് സുനിൽകുമാർ നിർദേശം നൽകി. അട്ടപ്പാടിയിൽ അരിവാൾ രോഗം സംബന്ധിച്ച് കൂടുതൽ പഠനം നടത്തണമെന്നും മന്ത്രി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി.