ദര്‍ഘാസ് ക്ഷണിച്ചു
മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള പാലക്കാട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ക്ലിനിക്കല്‍ ലബോറട്ടറിയിലേക്ക് ഫുള്ളി ഓട്ടോമാറ്റിക് വെറ്ററിനറി ഹെമറ്റോളജി അനലൈസര്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. പൂരിപ്പിച്ച ദര്‍ഘാസ് ഫെബ്രുവരി 22 ന് വൈകീട്ട് നാലുവരെ സ്വീകരിക്കും. ഫെബ്രുവരി 24 ന് രാവിലെ 11 ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ താരേക്കാടുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തിലും www.ahd.kerala.gov.in ല്‍ ലഭിക്കും.
ദര്‍ഘാസ് ക്ഷണിച്ചു
പാലക്കാട് ജില്ലാ മൃഗാശുപത്രിയിലേക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 4500 രൂപയാണ് നിരതദ്രവ്യം. ദര്‍ഘാസ് ഫോറം ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് മൂന്ന് വരെ ലഭിക്കും. ഫെബ്രുവരി 23 ന് തുറക്കും.
ലേലം 23 ന്
ബാങ്ക് വായ്പ കുടിശിക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഒറ്റപ്പാലം 2 വില്ലേജിലെ പാലപ്പുറം കയറംപാറ സൗപര്‍ണികയില്‍ എം.രാജേഷിന്റെ ഉടമസ്ഥതയിലുള്ള ഡ്രീംസ് വെബ് വേള്‍ഡ് ആന്‍ഡ് ഗ്രാഫിക്സ് സ്ഥാപനത്തിലെ ഉപകരണങ്ങള്‍ ഫെബ്രുവരി 23 ന് രാവിലെ 11 ന് ഒറ്റപ്പാലം താലൂക്ക് ഓഫീസില്‍ ലേലം നടത്തുമെന്ന് ഒറ്റപ്പാലം തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0466-2244322
ദര്‍ഘാസ് ക്ഷണിച്ചു
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ കാന്റീന് മാര്‍ച്ച് ഒന്നുമുതല്‍ കരാറടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്താന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. നിരതദ്രവ്യം 7200 രൂപ. പൂരിപ്പിച്ച ദര്‍ഘാസ് ഫെബ്രുവരി 16 ന് രാവിലെ 11 വരെ സമര്‍പ്പിക്കാം. അന്നേദിവസം ഉച്ചയ്ക്ക് 12 ന് ദര്‍ഘാസ് തുറക്കും. ഫോണ്‍: 0466 2344053.
ദര്‍ഘാസ് ക്ഷണിച്ചു
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ജെ.എസ്.എസ്.കെ, ആര്.ബി.എസ്.കെ, ആരോഗ്യകിരണം, കാസ്പ് പദ്ധതികളുടെ കീഴിലുള്ള രോഗികള്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ ലഭ്യമല്ലാത്ത ലാബ് പരിശോധന, സ്കാനിങ് (അള്‍ട്രാസൗണ്ട്, സി.ടി സ്കാന്‍, എം.ആര്.ഐ സ്കാന്‍, ഇ.ഇ.ജി, എക്കോ, ഇ.സി.ജി, ടി.എം.ടി, ഓഡിയോ ഗ്രാം, മാമോഗ്രാം, ബി.എ മീല്‍, നെര്‍വ് കണ്ടക്ഷന്‍ സ്റ്റഡി) പരിശോധനകള്‍ നടത്തുന്നതിന് യോഗ്യരായ സ്ഥാപനങ്ങള്‍, വിതരണക്കാര്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. പൂരിപ്പിച്ച ദര്‍ഘാസുകള്‍ ഫെബ്രുവരി 22 ന് രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്‍: 0466-2344053.