പാലക്കാട്: വാളയാർ കേസിൽ ‘അരിവാൾപ്പാർട്ടി’ക്കാരെ സംരക്ഷിക്കാനാണ് സർക്കാരും പോലീസും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വാളയാറിലെ അമ്മമാർ പാലക്കാട്ട് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് പിന്തുണയുമായി സമരപ്പന്തലിലെത്തിയതായിരുന്നു അദ്ദേഹം.
തുടക്കംമുതൽ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പോലീസും പ്രോസിക്യൂഷനും നടത്തിയത്. കോടതിയടക്കം പോലീസ് നടപടിയെ ശക്തമായി വിമർശിച്ചു. എന്നിട്ടും കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസുദ്യോഗസ്ഥരെ സർവീസിൽനിന്ന് നീക്കാൻ സർക്കാർ തയ്യാറാവുന്നില്ല.