പാലക്കാട് ആറുവയസ്സുകാരനെ അമ്മ ശുചിമുറിയിൽ കഴുത്തറുത്ത് കൊന്നു
പാലക്കാട്∙ ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പൂളക്കാട് സ്വദേശിനി ഷാഹിദയാണ് മൂന്നാമത്തെ മകന് ആമിലിനെ വീട്ടിലെ ശുചിമുറിയില്‍ കൊലപ്പെടുത്തിയത്. കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. മൂന്നുമാസം ഗർഭിണിയാണ് ഷാഹിദ.
കൊലപാതകത്തിനു ശേഷം തൊട്ടടുത്ത വീട്ടിൽനിന്ന് നമ്പർ വാങ്ങി ഷാഹിദയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതിനു ശേഷമാണ് കൊലപാതക വിവരം ഷാഹിദയുടെ ഭർത്താവ് സുലൈമാൻ അറിയുന്നത്. ഷാഹിദയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഷാഹിദയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.