പാലക്കാട്: ജില്ലാ പോലീസ് മേധാവിയായി ആർ. വിശ്വനാഥ് വ്യാഴാഴ്ച ചുമതലയേറ്റു. മലപ്പുറത്തേക്ക് സ്ഥലംമാറ്റം ലഭിച്ച എസ്.പി. എസ്. സുജിത്ദാസ് അദ്ദേഹത്തിന് ചുമതല കൈമാറി.
ആലുവ കിഴക്കെ കടുങ്ങല്ലൂർ സ്വദേശിയായ ആർ. വിശ്വനാഥ് 2016 സിവിൽ സർവീസസ് പരീക്ഷയിൽ 181-ാം റാങ്കുകാരനാണ്. നേരത്തേ തൃശ്ശൂർ റൂറൽ എസ്.പി. ആയിരുന്നു. അതിനുമുമ്പ് കെ.എ.പി. അഞ്ചാം ബറ്റാലിയൻ കമാൻഡന്റായും സേവനമനുഷ്ഠിച്ചു.