അട്ടപ്പാടിയിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു
മണ്ണാർക്കാട്:അട്ടപ്പാടിയിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ ആയിരത്തോളം ഭക്ഷ്യ ക്കിറ്റുകൾ വിതരണം ചെയ്തു. അട്ടപ്പാടി ഗൂളിക്കടവ്,കുറുവമ്പാടി എന്നീ സ്ഥലങ്ങളിലാണ് കിറ്റുകൾ വിതരണം ചെയ്തത്. ഗൂളിക്കടവ് ഫാത്തിമ മാതാ ചർച്ച് പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ ഫാദർ ബിജു അധ്യക്ഷത വഹിച്ചു. കുറുവമ്പാടിയിൽ നടന്ന ചടങ്ങിൽ കുറുവമ്പാടി ഉണ്ണിമല പുലിയറ ഇടവക വികാരി ഫാദർ ഫെബിൻ അധ്യക്ഷത വഹിച്ചു. .