Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കർഷക സമരംഎന്തിന്?ആർക്കുവേണ്ടി?

Palakkad News by Palakkad News
4 years ago
in PALAKKAD
0
കർഷക സമരംഎന്തിന്?ആർക്കുവേണ്ടി?
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കർഷക സമരംഎന്തിന്?ആർക്കുവേണ്ടി? 
-സമദ് കല്ലടിക്കോട്

ഡൽഹിയിലെ കൊടും ശൈത്യത്തിൽ കർഷക സമരം തുടങ്ങിയിട്ട് രണ്ടുമാസം പിന്നിട്ടു.സ്വാതന്ത്ര്യ സമരം പോലെ തീക്ഷ്ണവും നിർണായകവുമാണ് ഈ ഐതിഹാസിക സമരം.ലോകം തന്നെ ഒറ്റുനോക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ഇന്ത്യയിലെ കർഷകരും കർഷകത്തൊഴിലാളികളും ഒന്നിച്ച് അണിനിന്ന് ചെയ്യുന്ന സമരം. കേന്ദ്ര സർക്കാർ ഏകാധിപത്യപരമായി നടപ്പാക്കിയ ബില്ലുകൾ ജനാധിപത്യത്തിന്റെ മാത്രമല്ല. സാധാരണജനങ്ങളുടെ കൂടെ വേരറുക്കുന്നതാണ്. ഇതിനെതിരെ ഉയർന്ന പ്രക്ഷോഭം കൊടുതണുപ്പിനെ പോലും അവഗണിച്ച് ശക്തിപ്രാപിക്കുകയാണ്.കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവുന്ന മൂന്ന് നിയമങ്ങള്‍ക്കെതിരെ പതിനായിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തു. അവരില്‍ ഭൂരിഭാഗവും മുതിര്‍ന്ന പൗരന്മാര്‍ ആയിരുന്നു. പാര്‍ലമെന്റ് ബില്‍ പാസാക്കിയതിന് പിന്നാലെ സെപ്തംബറില്‍ തുടങ്ങിയ പ്രക്ഷോഭമാണ് തണുത്തുറഞ്ഞു തുടങ്ങിയ ഡല്‍ഹിയിലേക്ക് നവംബര്‍ 26ന് മാര്‍ച്ച് ചെയ്യാന്‍ കര്‍ഷകരെ നിര്‍ബന്ധിപ്പിച്ചത്. നിയമം കൊണ്ടുവന്നതിന് ശേഷം ചലോ ഡല്‍ഹി മാര്‍ച്ച് തുടങ്ങിയ ദിവസം വരെ പഞ്ചാബില്‍ മാത്രം 13 കര്‍ഷകര്‍ക്ക് ഈ കാരണത്താല്‍ ജീവന്‍ നഷ്ടമായി. പഞ്ചാബ് മാത്രമല്ല, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ഷകരും മാര്‍ച്ചിന്റെ ഭാഗമായി.
ആരൊക്കെയായിരുന്നു സമരത്തില്‍?പഞ്ചാബില്‍നിന്നുള്ള 31 കര്‍ഷക സംഘടനകളായിരുന്നു സമരത്തിന്റെ നേതൃത്വം. ഇതില്‍ 13 കര്‍ഷക സംഘടനകള്‍ വിവിധ കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി ബന്ധപ്പെട്ടതാണ്. മറ്റ് സംഘടനകള്‍ കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികളുടെ  സംഘടനകളുമാണ്. ഇതിനൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ വിവിധ കര്‍ഷക സംഘടനകളും ചേര്‍ന്നു.
എന്താണ് സമരത്തിലെ ആവശ്യം?കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങള്‍ ഇതാണ്. 1. The Farmters’ Produce Trade and Commerce (Promotion and Facilitation),2. The Farmers (Empowerment and Protection) Agreement of Price Assurance,3. Farm Services and The Essential Commodities (Amendment)കര്‍ഷകരുടെ ഏറ്റവും പ്രധാന ആവശ്യം  ഈ മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കുക എന്നതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള സംഘടനകള്‍ ഈ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. ഇതര സംഘടനകള്‍ നിയമത്തില്‍ കാതലായ മാറ്റം ആവശ്യപ്പെടുന്നു. ഈ നിയമം കര്‍ഷകര്‍ക്ക് ഗുണകരമല്ലെന്ന് അവര്‍ പറയുന്നു. പകരം കാര്‍ഷിക മേഖലയില്‍ സ്വകാര്യ വത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതും വലിയ കോര്‍പ്പറേറ്റുകള്‍ക്ക് ഗുണകരവും ആകും.ഉത്പനങ്ങള്‍ക്ക് കുറഞ്ഞ താങ്ങുവില ഉറപ്പുവരുത്തി ഭക്ഷ്യധാന്യ സംഭരണ സംവിധാനം തുടരണം എന്നാണ് രണ്ടാമത്തെ ആവശ്യം.മൂന്നാമത്തെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കണം എന്നതാണ്. ഈ ബില്‍ നിയമമായാല്‍ കര്‍ഷകര്‍ക്കുള്ള സൗജന്യ വൈദ്യുതി നിലയ്ക്കുകയും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.നാലാമത്തെ ആവശ്യം ഇതാണ്. വിളനിലങ്ങള്‍ കത്തിത്തിക്കുന്നതിനെതിരായ നിയമം പിന്‍വലിക്കണം. അഞ്ച് വര്‍ഷം വരെ തടവിലിടാനും ഒരു കോടി രൂപ വരെ പിഴയിടാക്കാനും വ്യവസ്ഥ ചെയ്തതാണ് ആ നിയമം. കൊയ്ത്തുകഴിഞ്ഞ പാടങ്ങള്‍ കത്തിച്ചതിന്റെ പേരില്‍ അറസ്റ്റിലായ കര്‍ഷകരെ ഉടന്‍ മോചിപ്പിക്കണം.ഈ ആവശ്യങ്ങള്‍ക്ക് പുറമെ മറ്റ് ചില കര്‍ഷക സംഘടനകള്‍ വേറെയും ആവശ്യം ഉന്നയിക്കുന്നു. ഹരിയാന കര്‍ഷകര്‍ക്ക് തുല്യമായ രീതിയില്‍ കരിമ്പിന്റെ വില നല്‍കണം എന്നത് ഉള്‍പ്പടെയുള്ളവയാണ് അഞ്ചാമത്തെ ആവശ്യം.
എന്തുകൊണ്ട് സര്‍ക്കാര്‍ അവഗണിക്കുന്നു?പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരുന്നതിന് മുമ്പേ തന്നെ കര്‍ഷക സംഘടനകള്‍ ഇതില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ലോക്സഭ ബില്‍ പാസാക്കിയ ദിവസം ശിരോമണി അകാലി ദള്‍ ഏക മന്ത്രിയെ പിന്‍വലിച്ച് കേന്ദ്രമന്ത്രിസഭയില്‍നിന്ന് പിന്മാറി. എന്‍ഡിഎ മുന്നണി വിട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിച്ചു. ബില്‍ പാസാക്കിയ ശേഷവും കര്‍ഷകര്‍ പ്രതിഷേധം തുടര്‍ന്നു. പഞ്ചാബിലും ഹരിയാനയിലും കര്‍ഷകര്‍ അന്ന് മുതല്‍ പ്രക്ഷോഭത്തിലാണ്. രണ്ട് മാസത്തിനിടെ രണ്ട് തവണ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ചു. വിട്ടുവീഴ്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമായില്ല. ചര്‍ച്ചകള്‍ പരാജയപ്പെട്ടു.കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ കമ്മിറ്റിയെ വെക്കാം എന്ന് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. അതില്‍ കര്‍ഷകര്‍ തൃപ്തരല്ല. പഞ്ചാബിലെ കര്‍ഷകര്‍ 15 ദിവസം റയില്‍ തടഞ്ഞ് സമരം നടത്തി. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ റയില്‍ ഉപരോധം പിന്‍വലിച്ചു. പിന്നീടാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തത്. ഡല്‍ഹിയിലേക്ക് പൊലീസ് അനുമതി നിഷേധിച്ച് അതിര്‍ത്തികളില്‍ തടഞ്ഞു. ബാരിക്കേഡ് ഉയര്‍ത്തി. ജലപീരങ്കിയും ടിയര്‍ഗ്യാസ് ഷെല്ലും ലാത്തിച്ചാര്‍ജും നടത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. കര്‍ഷകര്‍ ഉറച്ചുനിന്നു. ഒടുവില്‍ പ്രത്യേകസംഘത്തിന് ഡല്‍ഹിയില്‍ കടക്കാന്‍ അനുമതി കിട്ടി.കൃഷിക്കാരുടെ മഹത്വം പറഞ്ഞ് അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ കര്‍ഷക ദ്രോഹനടപടികളുമായി മുന്നോട്ട് പോകുകയാണ്
ബദല്‍ നിയമം എന്തുകൊണ്ട് പര്യാപ്തമല്ല കേന്ദ്ര നിയമത്തെ മറികടക്കുന്നതിന് പഞ്ചാബ് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് പ്രത്യേക നിയമം കൊണ്ടുവന്നു. പക്ഷെ അത് യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പില്ല. കാരണം പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ മറികടക്കും വിധം സംസ്ഥാന നിയമസഭ കൊണ്ടുവന്ന നിയമം പ്രാബല്യത്തിലാകണമെങ്കില്‍ രാഷ്ട്രപതി ഒപ്പുവെക്കണം. രാഷ്ട്രപതി ഭവന്‍ അനുകൂല തീരുമാനം എടുത്തില്ല. അതുകൊണ്ടുതന്നെ യഥാര്‍ഥ പ്രശ്നപരിഹാരം സാധ്യമല്ലെന്ന് കര്‍ഷകര്‍ പറയുന്നു. പഞ്ചാബിന്റെ നിയമം രാഷ്ട്രപതി അംഗീകരിച്ചാലും മറ്റ് സംസ്ഥാനങ്ങളിലുള്ള കര്‍ഷകുടെ പ്രശ്നം പരിഹരിക്കപ്പെടില്ല.
ബജറ്റും കർഷകരുംകർഷകരുടെ വരുമാന വർധനയ്ക്കാണ് ബജറ്റ് ഊന്നൽ നൽകിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിപറയുന്നു. കർഷകരും ഗ്രാമങ്ങളുമാണ് ബജറ്റിന്റെ ഹൃദയമെന്നാണ് പ്രഖ്യാപനങ്ങൾ കാണിക്കുന്നതെന്നും പ്രധാനമന്ത്രി. വളർച്ചയ്ക്ക് പുതിയ സാധ്യതകൾ വികസിപ്പിക്കുന്ന സമീപനമാണ് ഞങ്ങൾ സ്വീകരിച്ചത്. സേവന രംഗത്ത് വലിയ ഉയർച്ചയും അടിസ്ഥാന സൗകര്യവികസനത്തിൽ പുതിയ മേഖലകൾ വികസിപ്പിക്കുകയും സാങ്കേതിക വിദ്യയ്ക്കൊപ്പം മുന്നോട്ട് വന്ന് പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരികയുമാണ്ബജറ്റെന്നും അവകാശവാദം.
ജനപ്രതികരണം ധനമന്ത്രി നിര്‍മലാ സീതാരാമൻ  അവതരിപ്പിച്ച ബജറ്റിൽ കര്‍ഷകര്‍ക്കായി ഒന്നുമില്ലെന്ന് ഭാരത് കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് ഉൾപ്പടെയുള്ള നേതാക്കളുടെ പ്രതികരണം. കര്‍ഷക ദ്രോഹ ബില്ലുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി. കര്‍ഷകന് ഏറെ ആശ്വാസം നല്‍കിയിരുന്ന താങ്ങുവില പരിപൂര്‍ണമായും ഈ നിയമത്തിലൂടെ ഇല്ലാതാക്കി.കാര്‍ഷിക വായ്പയല്ല, വിളകള്‍ക്ക് മിനിമം വില ലഭിക്കുകയാണ് തങ്ങളുട ആവശ്യമെന്നും കർഷകനേതാക്കൾ വ്യക്തമാക്കി. വിവിധ ആവശ്യങ്ങള്‍ മുൻനിര്‍ത്തി ഡൽഹി അതിര്‍ത്തിയിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് കാര്‍ഷിക സംഘടനകളുടെ പ്രതികരണം.അതേസമയം, പ്രധാനസമരവേദികളിൽ ഒന്നായ സിംഘു അതിര്‍ത്തിയിൽ ബജറ്റ് പ്രഖ്യാപനങ്ങള്‍ അറിയാൻ കര്‍ഷകര്‍ക്ക് മാര്‍ഗമുണ്ടായിരുന്നില്ല. പ്രതിഷേധം അവസാനിപ്പിക്കാനായി സമരവേദികളായ ഡൽഹിയുടെ അതിര്‍ത്തിപ്രദേശങ്ങളിൽ ഇൻ്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അതേസമയം, ബജറ്റിൽ കര്‍ഷകര്‍ക്കായി എന്തു പ്രഖ്യാപനമുണ്ടെങ്കിലും കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇവിടെയെത്തിയിരിക്കുന്നതെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിരിച്ചുപോകില്ലെന്നും സമരക്കാര്‍ വ്യക്തമാക്കി.മാത്രമോ ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല.ഈ സമരം ഇത്ര നീണ്ടുപോയാൽ എന്തായിരിക്കും രാജ്യത്തിന്റെ ഭാവി?അന്നമൂട്ടുന്ന കർഷക സമൂഹത്തെ ദ്രോഹിച്ച് സർക്കാരിന് എത്രകാലം മുന്നോട്ട് പോകാനാവും?

Previous Post

എല്ലാവർക്കും ഭക്ഷണമെന്നത് ഭരണകൂടങ്ങളുടെ ഔദാര്യമൊ ക്ഷേമപദ്ധതിയൊ അല്ല

Next Post

കാർഷിക ബില്ല് കത്തിച്ചു

Palakkad News

Palakkad News

Next Post
കാർഷിക ബില്ല് കത്തിച്ചു

കാർഷിക ബില്ല് കത്തിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News