Saturday, May 10, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ വൈദ്യുതി ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്ന്.

Palakkad News by Palakkad News
4 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ വൈദ്യുതി ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്ന്.

വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാറിൻ്റെ നടപടികളിൽ പ്രതിക്ഷേധിച്ചും, പൊതുമേഖല കമ്പനികളുടെ ഉടമസ്ഥതയിലുള്ള ഭൂമി ഒരു രൂപ മാത്രം പ്രതിഫലം വാങ്ങി സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നതടക്കം വൈദ്യുതി മേഖലയിലെ സമ്പത്ത് ചുളുവിലക്ക് കൈമാറാൻ ഉദ്ദേശിച്ച് തയ്യാറാക്കിയ സ്റ്റാൻഡേർഡ് ബിഡിങ്ങ് ഡോക്യുമെൻ്റ് പിൻവലിക്കുക,
വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും പൊതുമേഖല വൈദ്യുതി സ്ഥാപനങ്ങളെ സ്വകാര്യ കമ്പനികളാക്കി മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കുക.
ഊർജ്ജ രംഗത്ത് നിലവിലുള്ള
എല്ലാ ലൈസൻസികളേയും
ഫ്രാഞ്ചസികളേയും റദ്ദാക്കുക, കേരളം, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ ഇലക്ട്രിസിറ്റിബോർഡുകളുടെ മാതൃകയിൽ ഉദ്പാദന, പ്രസരണ, വിതരണ വിഭാഗങ്ങളെ ഒരു കുടക്കീഴിൽ നിലനിർത്തുക.
പുതിയ പെൻഷൻ സമ്പ്രദായം ഉപേക്ഷിക്കുക.
സ്റ്റാറ്റൂട്ടറി പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക.
നിർബന്ധിത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക കരാർ ദിവസ വേതന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, നിലവിലുള്ള എല്ലാ ഒഴിവുകളിലും സ്ഥിരം തൊഴിലാളികളെ നിയമിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്
രാജ്യവ്യാപകമായി വൈദ്യുതി ജീവനക്കാർ നാഷണൽ കോ-ഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് & എഞ്ചി നീയേഴ്സിൻ്റെ നേതൃത്വത്തിൽ ഇന്ന് (ഫെബ്രുവരി 3ന് ) അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നത്.
വൈദ്യുതി രംഗം പൂർണ്ണമായും സ്വകാര്യവൽക്കരിക്കാൻ ലക്ഷ്യമിട്ട് കരട് ഇലക്ട്രിസിറ്റി ബിൽ 2020 അവതരിപ്പിച്ച് നടപ്പാക്കാൻ ശ്രമിക്കുകയാണ്. കേന്ദ്ര സർക്കാർ.
ഇത് ജീവനക്കാരെ മാത്രമല്ല പൊതു ജനങ്ങളെയും സാരമായി ബാധിക്കുന്ന നിയമ ഭേദഗതിയാണിത്.
സാധാരണക്കാരായ ഗാർഹിക ഉപയോക്താകൾക്കും കാർഷിക ഉപയോക്കകൾക്കും സൂക്ഷ്മ, ഇടത്തരം – ചെറുകിട വ്യവസായങ്ങൾക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്ന കോസ് സബ്സിഡി നിർത്തലാക്കപ്പെടുന്നതോടെ ഈ വിഭാഗങ്ങളുടെ വൈദ്യുതി വില പല മടങ്ങായി കുതിച്ചുയരും. നിയമം നടപ്പിലായാൽ കർഷകർക്ക് മാത്രം ഒരു ലക്ഷം കോടിയുടെ അധികഭാരമുണ്ടാകുമെന്നാണ് കണക്ക്.
രാജ്യത്തെ മൊത്തം വൈദ്യുതിയുടെ ഇരുപത്തിനാലു ശതമാനവും കാർഷിക മേഖലയാണ് ഉപയോഗിച്ചു വരുന്നത്.
പൊതു ഉടമസ്ഥതയിൽ ഉള്ള വൈദ്യുതി വിതരണ മേഖലയെ, സബ് ലൈസൻസികളിലൂടെയും ഫ്രാഞ്ചൈസികളിലൂടെയും സ്വകാര്യ കുത്തകകക്ക് ഈ നിയമം മൂലം കൈയ്യടക്കുക്കുവാനുള്ള അവസരമാണ്.
ഇലക്ട്രിസിറ്റി കോൺട്രാക്ട് എൻഫോഴ്സ്മെൻറ് അതോറിറ്റി എന്ന പുതിയ സംവിധാനവും ഈ നിയമം മുന്നോട്ടു വെയ്ക്കുന്നു. സ്വകാര്യ വൈദ്യുതി ഉൽപ്പാദകരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത് ഇതിൻ്റെ ഭാരവും ഉപഭോക്താകളുടെ ചുമലിലാണ് വന്ന് പതിക്കുക.
സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ ചെയർമാനേയും അംഗങ്ങളെയും തീരുമാനിക്കാനുള്ള അവകാശവും ഇതോടെ കേന്ദ്ര നിയന്ത്രണത്തിലാകുകയാണ്.
നിലവിലുള്ള പൊതുമേഖലാ കമ്പനികളുടെ കുടിശ്ശികയും, കടങ്ങളും ഉൾപ്പെടെ എല്ലാ ബാധ്യതകളും സംസ്ഥാന സർക്കാറിന് കൈമാറണമെന്നാണ് വ്യവസ്ഥ. ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകളിൽ നഷ്ടം വരുത്തുന്നു വ ഉണ്ടങ്കിൽ അതും സ ർ ക്കാർ ഏറ്റെടുക്കണം.
എന്നിങ്ങനെയുള്ള സ്വകാര്യ നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നിരവധിവ്യവസ്ഥകളാണ് സ്റ്റാൻഡേർഡ് ബിഡിങ്ങ് ഡോക്യുമെൻറിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
പണിമുടക്കിൻ്റെ ഭാഗമായി പാലക്കാട് ജില്ലയിലെ 6 ഡിവിഷൻ കേന്ദ്രങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ജീവനക്കാർ ധർണ്ണ നടത്തും എന്നും
എൻ സി സി ഒ ഇ ഇ ഇ
നേതാക്കൾ ആയ വി.വി.വിജയൻ, കെ.ആർ.മോഹൻദാസ്, പി.ടി.സുരേഷ്, ടി.വിനോദ് എന്നിവർ അറിയിച്ചു.

Previous Post

മുൻ കോൺ. പഞ്ചായത്തംഗം അടക്കം 30പേർ സിപിഐ എമ്മിനൊപ്പം

Next Post

ജെ സി ഐ ദേശീയോദ്ഗ്രഥന ദിനാഘോഷം നടത്തി

Palakkad News

Palakkad News

Next Post
ജെ സി ഐ ദേശീയോദ്ഗ്രഥന ദിനാഘോഷം നടത്തി

ജെ സി ഐ ദേശീയോദ്ഗ്രഥന ദിനാഘോഷം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News