Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ശബരി ആശ്രമം രക്തസാക്ഷിമണ്ഡപം ഉദ്ഘാടനം നാലിന്;

Palakkad News by Palakkad News
5 years ago
in PALAKKAD
0
ശബരി ആശ്രമം രക്തസാക്ഷിമണ്ഡപം ഉദ്ഘാടനം നാലിന്;
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ശബരി ആശ്രമം രക്തസാക്ഷിമണ്ഡപം ഉദ്ഘാടനം നാലിന്;മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
അകത്തേത്തറ ശബരി ആശ്രമം രക്തസാക്ഷിമണ്ഡപം ഉദ്ഘാടനം ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററി കാര്യ മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനാവും.

ഒന്നാംഘട്ടത്തില്‍ 6800 ചതുരശ്രയടിയില്‍ ഹോസ്റ്റല്‍ ബ്ലോക്ക്, ഓഫീസ് സൗകര്യങ്ങള്‍, കണ്‍ട്രോള്‍ മുറി, സെക്യൂരിറ്റി മുറി, കവാടം, കുളപ്പുര, പാതകള്‍, ലാന്‍ഡ് സ്‌കേപ്പിങ് എന്നിവയാണ് ഒരുക്കിയത്. ഹോസ്റ്റല്‍ ബ്ലോക്കില്‍ 36 കുട്ടികള്‍ക്ക് താമസിക്കാനുള്ള 12 മുറികള്‍, വാര്‍ഡന്റെ മുറി, സ്വീകരണമുറി, രോഗിമുറി, അടുക്കള, സ്റ്റോര്‍ മുറി, ഡൈനിങ് ഹാള്‍, ഷെഡ് എന്നിവ ഒന്ന് വീതവും രണ്ട് അതിഥി മുറികളും നാല് ശൗചാലയങ്ങളും ഉണ്ടാകും. സ്വീകരണമുറി, ഓഫീസ് ലോബി, ശൗചാലയം എന്നിവ ഉള്‍പ്പെടുന്നതാണ് ഓഫീസ് സൗകര്യങ്ങള്‍.

ആശ്രമത്തിലെ മരങ്ങള്‍ മുറിച്ചു മാറ്റാതെ പ്രകൃതിയുടെ സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ടാണ് ഹോസ്റ്റല്‍, ഓഫീസ്, കെട്ടിടങ്ങളുടെ നിര്‍മാണ പ്രവൃത്തികളും കുളം നവീകരണവും പൂര്‍ത്തിയാക്കിയത്. നിലവിലുണ്ടായിരുന്ന അടുക്കളയോട് ചേര്‍ന്ന ഭാഗം പൊളിച്ചാണ് ഹോസ്റ്റല്‍ കെട്ടിടം പണിതത്. പഴമ നിലനിര്‍ത്തിയാണ് മ്യൂസിയം നിര്‍മിക്കുന്നത്. 2019 ഒക്ടോബര്‍ 21 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ശബരി ആശ്രമത്തില്‍ രക്തസാക്ഷി സ്മൃതിമണ്ഡപത്തിന് ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചത്.

അഞ്ചു കോടി ചെലവില്‍ സാംസ്‌കാരിക വകുപ്പാണ് സ്മൃതി മണ്ഡപം നിര്‍മിക്കുന്നത്. ഹാബിറ്ററ്റ് ടെക്‌നോളജി ഗ്രൂപ്പിനാണ് നിര്‍മാണ ചുമതല. 2.60 കോടിയാണ് ഒന്നാം ഘട്ടത്തിനായി വകയിരുത്തിയത്. രണ്ടാം ഘട്ടത്തിലാണ് സെമിനാര്‍ ഹാളും ലൈബ്രറിയും പൂര്‍ത്തിയാക്കുക.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി മൂന്ന് തവണ സന്ദര്‍ശിച്ച ഇടമാണ് ശബരി ആശ്രമം. കസ്തൂര്‍ബാ ഗാന്ധിയോടൊപ്പം ഗാന്ധിജി താമസിച്ച അപൂര്‍വം സ്ഥലങ്ങളില്‍ ഒന്നാണ് ശബരി ആശ്രമം. ശ്രീനാരായണ ഗുരുവും മറ്റു സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും സന്ദര്‍ശിച്ച സ്ഥലം കൂടിയാണ് ശബരി ആശ്രമം. 1923 ല്‍ ടി.ആര്‍. കൃഷ്ണസ്വാമി അയ്യരാണ് ശബരി ആശ്രമം സ്ഥാപിച്ചത്.

വി.കെ.ശ്രീകണ്ഠന്‍.എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ശശാങ്ക്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ്, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന്‍,  ജി.ശങ്കര്‍, ഹരിജന്‍ സേവക് സംഘ് കേന്ദ്ര നിര്‍വാഹക സമിതി അംഗം ഡോ.എന്‍.രാധാകൃഷ്ണന്‍,  ഹരിജന്‍ സേവക് സംഘ് സംസ്ഥാന ചെയര്‍മാന്‍  ഡോ. എന്‍.ഗോപാലകൃഷ്ണന്‍ നായര്‍,  സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ടി.ആര്‍. സദാശിവന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും.

Previous Post

അനധികൃത നിര്‍മാണത്തിന് ഒത്താശ ചെയ്ത സെക്രട്ടറിയെ പ്രോസിക്യൂട്ട് ചെയ്യണം: വി . എസ്. ഷാനവാസ്

Next Post

നിയമസഭാ തിരഞ്ഞെടുപ്പ്: മോക് പോള്‍ നടത്തി

Palakkad News

Palakkad News

Next Post
നിയമസഭാ തിരഞ്ഞെടുപ്പ്: മോക് പോള്‍ നടത്തി

നിയമസഭാ തിരഞ്ഞെടുപ്പ്: മോക് പോള്‍ നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News