തിരുനാളിന് കൊടിയേറി.
മലമ്പുഴ: മലമ്പുഴ സെൻ്റ് ജൂഡ്സ് പള്ളിയിൽ വിശുദ്ധ സെബസ്ത്യനോ സിൻ്റെ തിരുനാളിന് കൊടിയേറി.ഞായർ രാവിലെ 6.45 ന് വികാരി ഫാ.ജോൺ ജോസഫ് ആളൂരിൻ്റമുഖ്യകാർമ്മീകത്തത്തിൽ കൊടിയേറ്റം, തുടർന്ന് ദിവ്യബലി, ലദിഞ്ഞ്, നൊവേന എന്നിവയുണ്ടായി. അൾത്താര ബാലന്മാരായി തെരഞ്ഞെടുത്ത കുട്ടികൾക്ക് പ്രാർത്ഥന ചൊല്ലി കൊടുത്തും പ്രാർത്ഥന പുസ്തകം നൽകിയുമാണ് അൾത്താര സംഘത്തിലേക്ക് എടുത്തത്.
സെൻ്റ് ജോസഫ് ഇയർ ആരംഭം ഔസേപ്പ് ,ജോസ്, ജോസഫ് നാമധേയർക്കു വേണ്ടി ജോസ് ചാലക്കൽ ഭദ്രദീപം തെളിയിച്ചു് തുടക്കം കുറിച്ചു
കോൺവെൻ്റ് സുപ്പീരിയർ സിസ്റ്റർ രൻ ജ്ജിത, കൈക്കാരൻ ജോയ് പട്ടാശ്ശേരി, സേവ്യർ അക്കാശ്ശേരി എന്നിവരും തിരി തെളിയിച്ചു.
തുടർന്ന് എല്ലാ ദിവസവും രാവിലെ 6 മണിക്ക് ജപമാല, കൂർബ്ബാന, നോവേന എന്നിവ ഉണ്ടാകും. അടുത്ത ശനി വൈകീട്ട് 4-30 ന് ദിവ്യബലി, നൊവേന ‘ല ദീഞ്ഞ് കഴുന്നു് എഴുന്നെള്ളിക്കൽ’ തിരുന്നാൽ ദിവസമായ ഞായർ വൈകീട്ട് 4.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന, ലദീഞ്ഞ്, പ്രദിക്ഷണം എന്നിവയുണ്ടാക്കും.കോവിഡ് മാനദണ്ഡങ്ങളോടെയായിരിക്കും പെരുനാൾ നടത്തുകയെന്ന് വികാരി അറിയിച്ചു.