പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 31) രാവിലെ എട്ടിന് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ കെ. പ്രിയ അധ്യക്ഷയാകും. ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ശശാങ്ക് മുഖ്യാതിഥിയായി പങ്കെടുക്കും.
ജില്ലയില്‍ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും തുള്ളിമരുന്ന് നല്‍കുന്നതിനായി ആരോഗ്യ കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും സൗകര്യമൊരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.