കുത്തിയിരുപ്പ് സമരം നടത്തി
പാലക്കാട്: സപ്ലൈകോ മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടിക്കെതിരെ സപ്ലൈകോ എംപ്ലോയീസ് യൂണിയന് സി ഐ ടി യു വിന്റെ നേതൃത്വത്തില്‍ സപ്ലൈകോ പാലക്കാട് മേഖലാ ഓഫീസിനു മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തി. സി ഐ ടി യു സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതന് സമരം ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം സെൈപ്ലകോയില് നിന്നും അന്യായമായി പിരിച്ചുവിട്ട ദിവസവേതന തൊഴിലാളികളെ തിരിച്ചെടുക്കുക, എഫ് സി ഐ യില്‍ നിന്നും വരുന്ന സാധനങ്ങളുടെ തൂക്കകുറവ് എന്‍ എസ് എഫ് എ ജീവനക്കാരുടെ ബാധ്യതയായി അടിച്ചേല്‍പ്പിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ധര്‍ണക്കാര്‍ ഉന്നയിച്ചു.