: കാവിൽപ്പാട് റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിന് മുന്നോടിയായി സമാന്തരമായി നിർമിക്കുന്ന പാതയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു. കാവിൽപ്പാടുനിന്ന് കൽപ്പാത്തി പഴയപാലത്തിനു സമീപത്തേക്ക് എത്തുംവിധമാണ് റെയിൽവേയുടെ സ്ഥലത്ത് റോഡ് നിർമിക്കുന്നത്.
430 മീറ്റർ നീളത്തിലുള്ള റോഡ് തുറന്നുകൊടുക്കുന്നതോടെ കാവിൽപ്പാട് ഗേറ്റുവഴിയുള്ള യാത്ര പൂർണമായും ഒഴിവാക്കും. ഇവിടത്തെ ജീവനക്കാരെയും പിൻവലിക്കും.
മാത്രമല്ല, കാവിൽപ്പാട് താമസിക്കുന്നവർക്ക് ട്രാക്ക് മുറിച്ചുകടക്കാതെ നഗരത്തിലേക്കെത്താം. പേഴുങ്കര വഴിയെത്തുന്നവർക്കും പാത പ്രയോജനപ്പെടും.