പാലക്കാട് മുന്‍ എംപിമാരെ മത്സരത്തിനിറക്കാന്‍ എല്‍ഡിഎഫ്; മലമ്പുഴയില്‍ എന്‍എന്‍ കൃഷ്ണദാസ്, കോങ്ങാട് അജകുമാര്‍ എന്നിവര്‍ പരിഗണനയില്‍
പാലക്കാട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ രണ്ട് നിയോജക മണ്ഡലങ്ങളില്‍ മുന്‍ ലോക്സഭ എംപിമാരെ മത്സരത്തിനിറക്കാന്‍ ആലോചിച്ച് സിപിഐഎം. മലമ്പുഴ, കോങ്ങാട് നിയോജക മണ്ഡലങ്ങളിലാണ് മുന്‍ എംപിമാരെ മത്സരത്തിനിറക്കാന്‍ ആലോചിക്കുന്നത്.
മലമ്പുഴയില്‍ എന്‍എന്‍ കൃഷ്ണദാസിനെയും കോങ്ങാട് എസ് അജയകുമാറിനെയുമാണ് പരിഗണിക്കുന്നത്. മുന്‍ എംപി എംബി രാജേഷിന്റെ പേര് മലമ്പുഴ മണ്ഡലത്തില്‍ നേരത്തെ കേട്ടിരുന്നുവെങ്കിലും ഇപ്പോള്‍ കൃഷ്ണദാസിന്റെ പേരിനാണ് മുന്‍തൂക്കം. എംബി രാജേഷ് തൃത്താലയില്‍ മത്സരിക്കുമോ എന്നതില്‍ ഇപ്പോള്‍ വ്യക്തതയില്ല.