പാലക്കാട്: രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് വാർഡിന്റെ ക്ഷേമത്തിനായ് ഒരുമിച്ച് 32,35 വാർഡുകളിലെ കൗൺസിലർമാരായ എം.സുലൈമാനും എ.കൃഷ്ണനും.
രണ്ടു വാർഡുകളുടെയും അതിർത്തി പ്രദേശമായ അനുഗ്രഹ കോളനിയിലെ വികസന കാര്യങ്ങളിലാണ് ഒന്നിച്ച് മുന്നോട്ടു പോകുന്നത്.
പൊട്ടിയ സ്ലാബ് മാറ്റൽ, പൊന്തക്കാടുകൾ വൃത്തിയാക്കൽ, പരിസര ശുചീകരണം തുടങ്ങിയ കാര്യങ്ങൾ ഒരുമിച്ചാണ് ഇവിടെ നടക്കുന്നത്.
വെൽഫെയർ പാർട്ടിയുടെയും കോൺഗ്രസിന്റെയും സാരഥികളാണിരുവരും