Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കെ.വി വിജയദാസിന്റെ വിയോഗം: മുഖ്യമന്ത്രി അനുശോചിച്ചു

Palakkad News by Palakkad News
5 years ago
in MANNARKKAD
0
കെ.വി.വിജയദാസ് MLA ഗുരുതരാവസ്ഥയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

[കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് കോങ്ങാട് എം. എൽ എ കെ.വി വിജയദാസിന്റെ അകാലവിയോഗം. കർഷക കുടുംബത്തിൽ നിന്ന് പൊതുരംഗത്തേക്ക് വന്ന അദ്ദേഹം കർഷകരുടെ ക്ഷേമത്തിനുവേണ്ടി ത്യാഗപൂർവമായി പ്രവർത്തിച്ചു. പാലക്കാട് ജില്ലയിൽ സിപിഐഎമ്മിന്റെ വളർച്ചയിൽ വലിയ സംഭാവന നൽകിയ നേതാവായിരുന്നു വിജയദാസ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ പാലക്കാടിന്റെ വികസനത്തിന് അവിശ്രമം പ്രവർത്തിച്ചു. നിയമസഭയിലെ പ്രവർത്തനത്തിലും സമൂഹത്തിലെ അധ:സ്ഥിതരുടെ പ്രശ്നങ്ങൾക്കാണ് അദ്ദേഹം മുൻഗണന നൽകിയത്. സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതിനാണ് സഹകരണ രംഗത്ത് പ്രവർത്തിക്കുമ്പോഴും ശ്രമിച്ചത്. കോങ്ങാട് മണ്ഡലത്തിലെ ജനങ്ങളുടെയും വിജയദാസിന്റെ പ്രിയപ്പെട്ട എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

: കെ വി വിജയദാസ് എംഎൽഎ യുടെ മൃതദേഹം രാവിലെ 7 മുതൽ 8 വരെ എലപ്പുള്ളിയിലെ അദ്ദേഹത്തിന്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. 8 മുതൽ 9 വരെ എലപ്പുള്ളി സ്‌കൂൾ. 10 മുതൽ 11 വരെ സിപിഎം ജില്ലാ ആസ്ഥാനത്തും പൊതു ദർശനത്തിന് വെക്കും. തുടർന്ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിലാണ് സംസ്ക്കാനവംബര്‍ 28 ന് കോവിഡ് ബാധിതനായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസമ്പര്‍ 11 ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ചൊവ്വാഴ്ച്ച രാവിലെ ഏഴിന് എലപ്പുള്ളിയിലെ വീട്ടിലെത്തിക്കും. എട്ട് മുതല്‍ ഒമ്പത് വരെ വീടിനടുത്തുള്ള എലപ്പുള്ളി ജിയുപി സ്‌കൂളിലും ഒമ്പതുമുതല്‍ പത്തുവരെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വയ്ക്കും. പകല്‍ 11 ന് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കും.

ഭാര്യ: പ്രേമകുമാരി. മക്കള്‍: ജയദീപ് (എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കി), സന്ദീപ് (എംബിഎ വിദ്യാര്‍ഥി). സഹോദരങ്ങള്‍: മോഹന്‍ദാസ്, ശൈലജ, പത്മജ, ഗിരിജ, പരേതയായ ജലജ.
എലപ്പുള്ളി തേനാരി കാക്കത്തോട് വീട്ടില്‍ പരേതനായ വേലായുധന്‍ — തത്ത ദമ്പതികളുടെ മകനാണ്. എലപ്പുള്ളി ഗവ. ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. 2011ല്‍ കോങ്ങാട് അസംബ്ലിമണ്ഡലം രൂപീകരിച്ചപ്പോള്‍ അവിടെ നിന്ന് ആദ്യജയം.

തുടര്‍ച്ചയായി രണ്ടാംതവണയും കോങ്ങാട് മണ്ഡലത്തില്‍നിന്ന് വന്‍ഭൂരിപക്ഷത്തില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡന്റുമാണ്.
സംസ്ഥാനത്ത് ജില്ലാ പഞ്ചായത്ത് നിലവില്‍വന്ന 1995ല്‍ പാലക്കാട് ജില്ലാപഞ്ചായത്ത് പ്രഥമ പ്രസിഡന്റായി. രാജ്യത്തിനുതന്നെ മാതൃകയായ മീന്‍വല്ലം ജലവൈദ്യുത പദ്ധതി വിജയദാസ് പ്രസിഡന്റായിരിക്കെയാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയത്.

കെഎസ്വൈഎഫിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് വന്നു. ദീര്‍ഘകാലം സിപിഐ എം എലപ്പുള്ളി ലോക്കല്‍ സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് സിപിഐ എം പുതുശേരി, ചിറ്റൂര്‍ ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.

1987ല്‍ എലപ്പുള്ളി പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തേനാരി ക്ഷീരോല്‍പ്പാദക സഹകരണസംഘം സ്ഥാപക പ്
1987ല്‍ എലപ്പുള്ളി പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തേനാരി ക്ഷീരോല്‍പ്പാദക സഹകരണസംഘം സ്ഥാപക പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍, പ്രൈമറി കോ–ഓപ്പറേറ്റീവ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, എലപ്പുള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചു. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചു. മികച്ച സഹകാരികൂടിയാണ്. റബ്കോ ഡയര്‍ക്ടര്‍ ബോഡ് അംഗവുമാണ്.

കഴിഞ്ഞ ജില്ലാ സമ്മേളനത്തിനുശഷം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റില്‍ എത്തി. മികച്ച കര്‍ഷകന്‍കൂടിയായ വിജയദാസ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതില്‍ മികവ് കാണിച്ചു. കര്‍ഷകര്‍ക്കുവേണ്ടി നിരന്തരം പ്രവര്‍ത്തിക്കുന്ന വിജയദാസ് മണ്ഡലത്തിലെയും ജില്ലയിലെയും ജനകീയനായ നേതാവുകൂടിയാണ്. ഏതുസമയത്തും ജനകീയപ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ മടി കാണിച്ചില്ല. ഏറ്റവും കൂടുതല്‍ വികസനം നടന്ന മണ്ഡലംകൂടിയാണ് കോങ്ങാട്. അതില്‍ അദ്ദേഹത്തിന്റെ ഇടപെടലും മികച്ചതായി.

Previous Post

നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരാരയി

Next Post

പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കണം : കേരള കോൺഗ്രസ് എം

Palakkad News

Palakkad News

Next Post
പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കണം :  കേരള കോൺഗ്രസ് എം

പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കണം : കേരള കോൺഗ്രസ് എം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News