Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ആവശ്യത്തിന് അധ്യാപകരില്ല; ആശങ്കയോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും

Palakkad News by Palakkad News
4 years ago
in MANNARKKAD
0
ആവശ്യത്തിന് അധ്യാപകരില്ല; ആശങ്കയോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട്:കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഏഴുമാസക്കാലമായി അടഞ്ഞു കിടന്ന  വിദ്യാലയങ്ങൾ ഭാഗികമായി തുറന്ന് രണ്ടാഴ്ചയോളമായിട്ടും  ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ അധ്യാപകക്ഷാമം നേരിടുന്നത് വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിലാക്കുന്നു.സംശയനിവാരണത്തിനും ഡിജിറ്റൽ ക്ലാസ്സുകളുടെ തുടര്‍പ്രവര്‍ത്തനത്തിനും മാതൃകാ പരീക്ഷകള്‍ക്കുമായാണ്  രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ സർക്കാർ മാർഗനിർദ്ദേശങ്ങൾ പാലിച്ച് എസ്.എസ്.എൽ.സി,പ്ലസ് ടു ക്ലാസുകളിലെ  വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് റൂം പഠനം പുനരാരംഭിച്ചത്.നടപ്പ് അധ്യയനവർഷത്തിൽ അധ്യാപകരുടെ നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നടക്കാത്തതിനാൽ സർക്കാർ സ്കൂളുകളിൽ പലയിടത്തും ചില വിഷയങ്ങൾ പഠിപ്പിക്കാനാളില്ല.ശാസ്ത്ര വിഷയങ്ങളിലാണ് ഒഴിവുകളേറെയും.ഹൈസ്കൂൾ,ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി നൂറ് കണക്കിന് അധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി സമ്പൂർണ വിജയം കൈവരിച്ചു വരുന്ന വടശ്ശേരിപ്പുറം ഷൈക്ക് അഹമ്മദ്ഹാജി സ്മാരക സർക്കാർ ഹൈസ്കൂളിലും  അട്ടപ്പാടി മേഖലയിലെ ഭൂരിഭാഗം വിദ്യാലയങ്ങളിലും പല വിഷയങ്ങൾക്കും സ്ഥിരം അധ്യാപകർ തന്നെയില്ല.അപര്യാപ്തത പരിഹരിക്കുന്നതിന് ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിനും അധികൃതർ വിമുഖത കാണിക്കുകയാണ്.വിദ്യാലയങ്ങൾ പൂർണമായും തുറന്നു പ്രവർത്തിക്കാത്തതിനാൽ
ദിവസവേതനാടിസ്ഥാനത്തിൽ പോലും അധ്യാപക നിയമനങ്ങൾ നടത്താനാകില്ലെന്നാണ് അധികൃതർ പറയുന്നത്. വിരമിച്ചവരെയും പ്രൈമറി വിഭാഗത്തിൽ നിന്നുള്ള യോഗ്യരായ അധ്യാപകരെയും ഇതിനായി വിനിയോഗിക്കണമെന്നാണ് വിദ്യാഭ്യാസവകുപ്പ് നിർദേശം. എന്നാൽ മിക്കയിടത്തും കോവിഡ് പശ്ചാത്തലത്തിൽ വിരമിച്ച അധ്യാപകരെയും ഒഴിവുള്ള തസ്തികകൾക്ക് അനുയോജ്യരായ പ്രൈമറി അധ്യാപകരെയും കിട്ടാനില്ല. പൊതുപരീക്ഷകൾ മാർച്ചിൽ തുടങ്ങാനിരിക്കെ
വേണ്ടത്ര പഠന പിന്തുണ ലഭ്യമല്ലാത്ത അവസ്ഥയിൽ
വിദ്യാർത്ഥികളും രക്ഷിതാക്കളും തികഞ്ഞ ആശങ്കയിലാണ്.വിദ്യാലയങ്ങളിലെ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിന് പി.എസ്.സി നിയമനം ത്വരിതപ്പെടുത്തണമെന്നും അധ്യാപകരുടെ
സ്ഥലംമാറ്റത്തിനും സ്ഥാനക്കയറ്റത്തിനുമായി നിയമാനുസൃതം തയ്യാറാക്കിയ നിലവിലുള്ള പട്ടിക പ്രാബല്യത്തിലാക്കുകയോ, ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള നടപടിയോ സ്വീകരിക്കണമെന്നും കെ.എസ്.ടി. യു മണ്ണാർക്കാട് ഉപജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡണ്ട് ടി.കെ.എം.ഹനീഫ അധ്യക്ഷനായി.സംസ്ഥാന ജനറൽ സെക്രട്ടറി കരീം പടുകുണ്ടിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥതക്കെതിരെയുള്ള സംഘടനാ പ്രക്ഷോഭ പരിപാടികൾ വിശദീകരിച്ചു. ഉപജില്ലാ സമ്മേളനം 23 ന് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർസെക്കണ്ടറി സ്കൂളിൽ നടത്തും.ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്,ഉപജില്ലാ സെക്രട്ടറി സലീം നാലകത്ത്,കെ.ടി.അബ്ദുൽജലീൽ,കെ.പി.എ.സലീം,സി.എച്ച്.സുൽഫിക്കറലി,കെ.ജി.മണികണ്ഠൻ, പി.പി.ഹംസ,കെ.എ.മനാഫ്,പി.ഹംസ,ഐ.ടി വിങ് കൺവീനർ ഹാരിസ് കോലോതൊടി പ്രസംഗിച്ചു.

Previous Post

നഗരസഭയിലേക്ക് എംഎസ്എഫ് മാർച്ച് നടത്തി : നേരിയ സംഘർഷം.

Next Post

തേങ്കുറുശ്ശിയിൽ വീട്ടുമുറ്റത്ത് മിനി പടുതാകുളം’ വിളവെടുപ്പ് ഉൽസവം

Palakkad News

Palakkad News

Next Post
തേങ്കുറുശ്ശിയിൽ വീട്ടുമുറ്റത്ത് മിനി പടുതാകുളം’ വിളവെടുപ്പ് ഉൽസവം

തേങ്കുറുശ്ശിയിൽ വീട്ടുമുറ്റത്ത് മിനി പടുതാകുളം' വിളവെടുപ്പ് ഉൽസവം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News