പാലക്കാട് : മനുഷത്വത്തിനും നീതിക്കും വേണ്ടി നിലകൊണ്ട സാഹിത്യ പ്രതിഭകളുടെ നഷ്ടം മലയാള സാഹിത്യ ലോകത്ത് സൃഷ്ടിച്ച ശൂന്യത വളരെ വലുതാണെന്ന് സംസ്കാര സാഹിതി ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. സുഗതകുമാരി, യു എ ഖാദർ ,അനിൽ പനച്ചൂരാൻ അനുസ്മരണം സംഗീത സംവിധായകൻ സജിത് ശങ്കർ ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത അധ്യക്ഷനായി.രവീന്ദ്രൻ മലയങ്കാവ്, സോമൻ കുറുപ്പത്ത് , ഷിജിൽ കൊടുങ്ങല്ലൂർ, ഗിരീഷ് നൊച്ചുള്ളി, പി വി സഹദേവൻ, അബ്ദുൾ ഖാദർ വാക്കയിൽ ,പൂവക്കോട് സജീവൻ, ബിനേഷ് കാടൂർ, റഫീഖ് കാറൽമണ്ണ,ദീപം സുരേഷ്, ഉമ്മർ ഫാറൂഖ്, ലിജോ പനങ്ങാടൻ , അനിൽ എസ്.നായർ , രമേഷ് കണ്ണനൂർ ,കലാധരൻ ഉപ്പുംപാടം, സജിഷ എന്നിവർ സംസാരിച്ചു.