രാജ്യത്തിൻ്റെ അടിത്തറ സംരക്ഷിക്കാനുള്ള പോരാട്ടമാണ് രാജ്യത്തെ കർഷകസമരമെന്ന് SDPI സംസ്ഥാന കമ്മിറ്റി അംഗം അമീർ അലി ‘
ജനാധിപത്യ ഭരണ സംവിധാനങ്ങളെ അവഗണിച്ചു കൊണ്ടാണ് കർഷകദ്രോഹ നയം കേന്ദ്രസർക്കാർ നടപ്പിലാക്കിയതെന്നും അമീർ അലി ‘ കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്ര കർഷക സംഘടനകൾ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരന്നു അമീർ അലി ‘ രാജ്യത്തെ 95% കർഷകർക്കും ആവശ്യമില്ലാത്ത നയമണ് കേന്ദ്രസർക്കാർ നടപ്പിലാക്കിയത് ‘ രാജ്യത്തെ സാമൂഹിക സാംസ്കാരിക ജനാധിപത്യ പ്രവർത്തകരും കേന്ദ്രനയങ്ങൾക്കെതിരാണ് ‘ ലോകരാജ്യങ്ങളും ഇന്ത്യാ രാജ്യത്തെ കാർഷിക നയത്തിനെതിരെ രംഗത്ത് വന്നു. എന്നിട്ടും 5 % വരുന്ന കോർപ്പറേറ്റുകൾക്കു വേണ്ടിയാണ് കാർഷിക നയം നടപ്പിലാക്കുന്നത് ‘ കർഷക സമരത്തെ തകർക്കാൻ രാജ്യത്ത് വർഗീയ ധ്രുവീകരണം നടത്തുകയാണ് കേന്ദ്രസർക്കാരെന്നും അമീർ അലി പറഞ്ഞു. വിളയോടി വേണുഗോപാൽ, Vp നിജാമുദ്ദീൻ, സജീഷ് കുത്തന്നൂർ KM ബീവി എന്നിവർ സംസാരിച്ചു.