യുവക്ഷേത്ര കോളേജിൽ ദ്വിദിന വെമ്പിനാർ സംഘടിപ്പിച്ചു.
മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ഹോട്ടൽ മാനേജ്മെൻറ് വിഭാഗത്തിൻ്റെ നേത്യത്വത്തിൽ “ഇൻസൈറ്റ്സ് ഓൺ ഹോസ്പിറ്റിലിറ്റി ഇൻ്റസ്ട്രി ” എന്ന വിഷയത്തിൽ നടത്തിയ ദ്വിദിന ഓറിയൻ്റേഷൻ വെമ്പിനാർ വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ലാലു ഓലിക്കൽ ഉദ്ഘാടനം ചെയ്തു. രവിസ് ഹോട്ടൽസ് അൻ്റ് റിസോട്ട്സ് ജനറൽ മനേജർ ശ്രീ.അജിത്ത് കൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ് വെബിനാർ നടത്തിയത്. പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻ്റണി സ്വാഗതവും അസി.പ്രൊഫ ശ്രീ.ദിലീപ്.കെ നന്ദിയും പറഞ്ഞു.