വാളയാർ കേസ് -ഹൈകോടതി വിധി സ്വാഗതാർഹം – വാളയാർ നീതി സമരസമിതി
…………………………………………………………….
വാളയാർ കേസ് പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കിക്കൊണ്ട്
പുന:രന്വേഷണത്തിനു വിട്ട ഹൈ കോടതി വിധിയെ വാളയാർ നീതി സമരസമിതി സ്വാഗതം. ചെയതു.
സമരസമിതി പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. അഞ്ചു വിളക്കിൽ കൂടിയ
സമാപന യോഗം സമിതി ചെയമാൻ വിളയോടി വേണുഗോപാൽ ഉത്ഘാടനം ചെയ്തു.
പി.എച്ച്. കബീർ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ അസീസ്, വേലായുധൻ
കൊട്ടേക്കാട്, കെ. മായാണ്ടി, വി.പി നിജാമുദ്ദീൻ , കെ.എം. ബീവി, സുഗന്ധി
.എൻ, ശ്രുതി.ആർ, സെയ്ത് പറക്കുന്നം, കെ.വാസുദേവൻ എന്നിവർ പ്രസംഗിച്ചു.