പാലക്കാട് ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
258 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 4) 135 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 51 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 79 പേര്, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 4 പേർ , ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടും. 258 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ – 19 പേര്
നെന്മാറ സ്വദേശികൾ – 12 പേർ
അമ്പലപ്പാറ സ്വദേശികൾ – 9 പേർ
ഓങ്ങല്ലൂർ സ്വദേശികൾ – 6 പേർ
അലനല്ലൂർ സ്വദേശികൾ – 5 പേർ
മണ്ണാർക്കാട്, മങ്കര, ഒറ്റപ്പാലം, പട്ടാമ്പി, പട്ടഞ്ചേരി സ്വദേശികൾ – 4 പേർ വീതം
ആലത്തൂർ, ലക്കിടി-പേരൂർ, പുതുപ്പരിയാരം, വടവന്നൂർ, വണ്ടാഴി, വാണിയംകുളം സ്വദേശികൾ – 3 പേർ വീതം
ചാലിശ്ശേരി, ചെർപ്പുളശ്ശേരി, കണ്ണമ്പ്ര, കാവശ്ശേരി, കോട്ടോപ്പാടം, കുലുക്കല്ലൂർ, മരുതറോഡ്, മേലാർകോട്, നല്ലേപ്പിള്ളി, പെരുമാട്ടി, ഷോർണൂർ, തിരുവേഗപ്പുറ, വടക്കഞ്ചേരി സ്വദേശികൾ – 2 പേർ വീതം
ചിറ്റൂർ തത്തമംഗലം നഗരസഭ, എലപ്പുള്ളി,കാരാകുറുശ്ശി, കൊടുമ്പ്, കൊല്ലംകോട്, കൊപ്പം, കോട്ടായി, കുമരംപുത്തൂർ, കുഴൽമന്ദം, മലമ്പുഴ, മുതുതല, നാഗലശ്ശേരി, പല്ലശ്ശന, പട്ടിത്തറ, പെരുവമ്പ്, പിരായിരി, തച്ചമ്പാറ, തിരുമിറ്റക്കോട്, തൃത്താല, വിളയൂർ സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3982 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കോട്ടയം ജില്ലയിലും രണ്ട് പേര് ആലപ്പുഴ, 16 പേര് കോഴിക്കോട്, 48 പേര് തൃശ്ശൂര്‍, 42 പേര് എറണാകുളം, 117 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്