വി.ടി ബൽറാം എം എൽ എ യുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പട്ടിത്തറ പഞ്ചായത്തിലെ 16 വാർഡിലെ നിരവൻകുന്ന് – നെല്ലിപടി റോഡ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെബു സദക്കത്തുള്ള, വാർഡ് മെമ്പർമാരായ ശശി രേഖ, ഫവാസ് കെ ടി, ഹരീഷ് കെ, തുടങ്ങിയവരും സന്നിഹിതരായിരുന്നു.