വീരശൈവ വിഭാഗത്തിന് മുന്നോക്കത്തിലെ പിന്നോക്ക സംവരണം നൽകണം
ആൾ ഇന്ത്യാ വീരശൈവ സഭ … ആൾ ഇന്ത്യാ വിരശൈവ സഭ നെല്ലായ വാർഷീക സമ്മേളനം 3 .1 .21 ന് എഴുവന്തല എം.എ എൽ പി സ്കൂളിൽ വച് ആൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽദാസ്.കെ ഉദ്ഘാടനം ചെയ്തു .. പഞ്ചായത്ത് മെമ്പർ പി.കെ മുഹമ്മദ് ഷാഫി മുഖ്യാതിഥിയായി …വീരശൈവ സമുദായത്തിലെ കുരുക്കൾ ,ചെട്ടി ,ചെട്ടിയാർ വിഭാഗത്തിന് OBC അനുവദിക്കുവാൻ കാലതാമസം നേരിടുമെങ്കിൽ നിലവിലെ മുന്നോക്കത്തിലെ പിന്നോക്ക സംവരണം വീരശൈവ മേൽ വിഭാഗത്തിന് നൽകണമെന്ന് യോഗത്തിൽ ഗോകുൽദാസ് ആവശ്യപ്പെട്ടു. . സിനിമാ കലാസംവിധായകൻ വിഷ്ണു നെല്ലായ യെ യോഗത്തിൽ ആദരിച്ചു. സംസ്ഥാന ജില്ലാ നേതാക്കളായ രമേശ് ബാബു ,കുട്ടൻ കണ്ണാടി ,സുബ്രഹ്മണ്യൻ വല്ലങ്ങി ,വിഷ്ണു നെല്ലായ ,കൃഷ്ണൻകുട്ടി ,ബിനിത ,അനീഷ് നെല്ലായ എന്നിവർ പ്രസംഗിച്ചു.