നവീകരിച്ച പ്രസ്സ് ക്ലബ് കെട്ടിടം ഉദ്ഘാടനം ജനവരി 3 ന്
പാലക്കാട്: പ്രസ്സ് ക്ലബിന്റെ നവീകരിച്ച കെട്ടിടം ജനവരി മൂന്നിന് രാവിലെ 11 ന് കേന്ദ്രമന്ത്രി വി മുരളീധരന് ഉദ്ഘാടനം ചെയ്യും. സുവര്‍ണ്ണ ജൂബിലിയുടെ തുടക്കം മന്ത്രി എ കെ ബാലനും ഹാളിന്റെ ഉദ്ഘാടനം മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് അവൈറ്റീസ് ആണെന്നും അവര്‍ പറഞ്ഞു. വി കെ ശ്രീകണ്ഠന് എം പി, ഷാഫി പറമ്പില്‍ എം എല്‍ എ, നഗരസഭ ചെയര്‍പേഴ്സണ്‍ കെ പ്രിയ അജയന് എന്നിവരും പങ്കെടുക്കുമെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത പ്രസ്സ് ക്ലബ് പ്രസിഡന്റ് അബ്ദുള്‍ നാസര്നഹ, സെക്രട്ടറി ഷിജില്‍കുമാര്‍, അവൈറ്റീസ് പ്രതിനിധികളായ എം ജി എം ശ്രീനിവാസന്, സജീഷ് എന്നിവര്‍ പറഞ്ഞു.
—