കുഴൽമന്ദം • തേങ്കുറുശ്ശിയിൽ അനീഷിന്റെ ദുരഭിമാനക്കൊലക്കേസിൽ പ്രതികളായ ഭാര്യാപിതാവ് പ്രഭുകുമാർ, ഭാര്യയുടെ അമ്മാവൻ സുരേഷ്കുമാർ എന്നിവരെ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ആലത്തൂർ ഡിവൈഎസ്പി കെ.എം.ദേവസ്യയുടെ നേതൃത്വത്തിൽ പ്രതികളുമായി സംഭവസ്ഥലത്തും ഇവരുടെ വീടുകളിലും തെളിവെടുപ്പ് നടത്തി.