പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകർക്ക് ഐക്യദാർഢ്യവുമായി പുതുപ്പള്ളി തെരുവിൽ മുസ്ലിം ലീഗ് സീനിയർ വൈസ് പ്രസിഡൻറ് എം എം ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.
കാർഷിക ഐക്യദാർഢ്യ സംഗമം നടത്തി
പാലക്കാട്, കേന്ദ്രസർക്കാർ കൊണ്ടുവന്ന ജന വിരുദ്ധ ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഡൽഹിയിൽ നടത്തുന്ന സമരത്തിന്
STU. പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകർക്ക് ഐക്യദാർഢ്യ സംഗമം നടത്തി, പുതുപ്പള്ളി തെരുവിൽ നടന്ന സംഗമം മുസ്ലിംലീഗ് സീനിയർ വൈസ് പ്രസിഡൻറ് എം എം ഹമീദ് ഉദ്ഘാടനം ചെയ്തു,മുസ്ലിം ലീഗ് പാലക്കാട് മണ്ഡലം പ്രസിഡന്റ് അബ്ദുൽ അസീസ്, സെയ്തലവി തുടങ്ങിയവർ നേതൃത്വം നൽകി