പി.കെ ശശി വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിലേക്ക്
ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാൻ സിപിഎം തീരുമാനം. ഇന്ന് ചേർന്ന പാര്‍ട്ടി ജില്ലാ കമ്മറ്റി യോഗത്തിലാണ് തീരുമാനം
ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാൻ സിപിഎം തീരുമാനം. ഇന്ന് ചേർന്ന പാര്‍ട്ടി ജില്ലാ കമ്മറ്റി യോഗത്തിലാണ് തീരുമാനം. തീരുമാനം ശിപാര്‍ശയായി സംസ്ഥാന കമ്മറ്റിക്ക് നൽകും. വനിതാ നേതാവിന്റെ പരാതിയിൽ പി.കെ ശശിയെ രണ്ടു വര്‍ഷം മുമ്പ് സസ്പെന്റ് ചെയ്തിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയുടേതായിരുന്നു അച്ചടക്കനടപടി. ശശിയുടെ വിശദീകരണം ചർച്ച ചെയ്ത ശേഷമായിരുന്നു കമ്മിറ്റി നടപടിയെടുത്തിരുന്നത്. ഡി.വൈ.എഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്കിയ പരാതിയിലായിരുന്നു നടപടി. ശശിക്കെതിരെ നടപടി വേണമെന്ന് പരാതി അന്വേഷിച്ച എ.കെ.ബാലന് – പി.കെ.ശ്രീമതി കമ്മിഷന് കണ്ടെത്തിയിരുന്നു.