കെ.എസ്.യു. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ജന്മദിനമായ ഡിസംബർ 28ന്, കർഷകന്റെ അവകാശ പോരാട്ടത്തിന് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട്, കണ്ണനൂർ മുതൽ പാലക്കാട് വരെ “ലോങ്ങ് മാർച്ച്” സംഘടിപ്പിക്കുന്നു.
നമ്മുക്ക് അന്നം തരുന്നവർ ഇന്ന് ഡൽഹി അതിർത്തികളിൽ അവരുടെ അവകാശങ്ങൾ നേടി എടുക്കാനായി ഈ മരം കോച്ചുന്ന തണുപ്പിലും കാവൽ കിടക്കുകയാണ്.
രാജ്യത്തെ മുച്ചൂടും മുടിക്കാൻ ഒരുമ്പെട്ടു ഇറങ്ങിയവർ, വിദ്യാർത്ഥികളേയും, ന്യൂനപക്ഷങ്ങളേയും, ദളിതരേയും, അങ്ങനെ ഓരോന്ന് ഓരോന്ന് ആയി വേട്ടയാടി ഇന്ന് കർഷകന്റെ വീട്ടുപടിക്കൽ എത്തി നിൽക്കുകയാണ്.
ഇനിയും ഈ വേട്ടപ്പട്ടികൾക്ക് തിന്നാൻ കർഷകരെ ഇട്ടു കൊടുത്തുകൂടാ.