പൊലീസിന് വീഴ്ച പറ്റിയിട്ടില്ല: എസ്പി
പാലക്കാട്
തേങ്കുറുശിയിലെ അനീഷിന്റെ കൊലപാതകത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി സുജിത് ദാസ്. അനീഷിന്റെയും ഹരിതയുടെയും കുടുംബങ്ങളുമായി ചർച്ച നടത്തി പ്രശ്നങ്ങളെല്ലാം ഒത്തുതീർപ്പാക്കിയതാണ്. ഹരിതയുടെ അമ്മാവനെതിരെ എട്ടിനു അനീഷിന്റെ അച്ഛൻ ആറുമുഖൻ പൊലീസിൽ പരാതി നൽകിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഹരിതയുടെ അമ്മാവൻ സുരേഷിന്റെ വീട്ടിലെത്തി പൊലീസ് താക്കീത് നൽകി. പരാതിക്കാരുടെ വീട്ടിലെത്തി കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. പരാതിയിൽ കുഴൽമന്ദം പൊലീസ് കൃത്യമായി ഇടപെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാക്കിയതെന്നും എസ്പി പറഞ്ഞു.
കൊലപാതകത്തിൽ ജാതീയപ്രശ്നങ്ങളുണ്ടോ എന്നും ദുരഭിമാനക്കൊലയാണോ എന്നതും പൊലീസ് പരിശോധിക്കും.