പാലക്കാട് തേങ്കുറിശിയില്‍ അനീഷിനെ വധിച്ചവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ നല്‍കണമെന്ന് ഭാര്യ ഹരിത പറഞ്ഞു. വിവാഹം മുതല്‍ വീട്ടുകാര്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഹരിത പറഞ്ഞു. ഭീഷണി പൊലീസ് കാര്യമായെടുത്തിരുന്നെങ്കില്‍ അനീഷ് കൊല്ലപ്പെടില്ലായിരുന്നു. തിരഞ്ഞെടുപ്പ് സമയമായതിനാല്‍ തുടര്‍നടപടി ഉണ്ടായില്ലെന്നും ഹരിത പറഞ്ഞു.