പാലക്കാട് > കൽമണ്ഡപം നെഹ്‌റു കോളനിയിൽ 22 കോൺഗ്രസ് –-ലീഗ് പ്രവർത്തകർ പാർടി വിട്ട് സിപിഐ എമ്മിനൊപ്പംചേർന്നു. സ്വീകരണ പൊതുയോഗം കേന്ദ്രകമ്മിറ്റിയംഗം മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്‌തു.
ഏരിയ കമ്മിറ്റിയംഗം ടി കെ നൗഷാദ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ്, ഏരിയ സെക്രട്ടി കെ വിജയൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ വി സുരേഷ്, വി സരള, എ കുമാരി, എം എസ് സ്‌കറിയ, എം ഹരിദാസ്, ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ജിഞ്ചു ജോസ് എന്നിവർ സംസാരിച്ചു.

യാക്കര ലോക്കൽ സെക്രട്ടറി വി രാധാകൃഷ്ണൻ സ്വാഗതവും വേണുഗോപാലൻ നന്ദിയും പറഞ്ഞു. റിനാസ്, റിയാസ് ബാബു, മനാസ് എന്നിവരുടെ നേതൃത്വത്തിൽ 22 കോൺഗ്രസ്, ലീഗ് സജീവപ്രവർത്തകരാണ് സിപിഐ എമ്മിൽ ചേർന്നത്.