പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: എസ്ഡിപിഐ ഏകദിന ഉപവാസം സംഘടിപ്പിച്ചു
പാലക്കാട് ഹെഡ്പോസ്റ്റ് ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച ഉപവാസ സമരം ജില്ല പ്രസിഡന്റ് SP അമീർ അലി ഉദ്ഘാടനം ചെയ്തു.
പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്ഡിപിഐ പാലക്കാട് ജില്ല കമ്മിറ്റി ഏകദിന ഉപവാസം സംഘടിപിച്ചു. പാലക്കാട് ഹെഡ്പോസ്റ്റ് ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച ഉപവാസ സമരം ജില്ല പ്രസിഡന്റ് SP അമീർ അലിഉദ്ഘാടനം ചെയ്തു. മതിയായ ചര്‍ച്ചകള്‍ ചെയ്യാതെ പ്രതിപക്ഷ എം പിമാരെ പുറത്താക്കി പാസാക്കിയ കാര്‍ഷിക നിയമം കോര്‍പ്പറേറ്റ് ദാസ്യവേലമാത്രമാണെന്ന് അദ്ദേഹംപറഞ്ഞു. കര്‍ഷകരെ കുത്തക മുതലാളിമാരുടെ അടിമകളാക്കുന്ന നിയമം പിന്‍വലിക്കും വരെ കര്‍ഷകര്‍ക്കൊപ്പം സമര രംഗത്ത് പാര്‍ട്ടി ഉണ്ടാവും. കര്‍ഷകരെയും സാധാരണക്കാരെയും കൊല്ലാകൊല ചെയ്യുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ രാഷ്ട്രീയ ഭേദമാന്യ സമരത്തിന് ഇറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല ജനറല്‍ സെക്രട്ടറി KT അലവി, NCHRO ജില്ലാ പ്രസിഡണ്ട് കെ കാർത്തിയെസംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ മണ്ഡലം പ്രസിഡന്റ്റുമാര് പങ്കെടുത്തു*കാർഷിക മേഖല കുത്തകകൾക്ക് അടിയറ വെച്ചതിനെതിരെ പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ കമ്മിറ്റി പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തുന്ന ഏകദിന ഉപവാസം