പ്രിയ നേതാവിന് നാടിന്റെ അന്ത്യാഞ്ജലി
ടി ചാത്തുവിന്റെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസും ചേർന്ന് പാർടി പതാക പുതപ്പിക്കുന്നു
കൊല്ലങ്കോട്.
മുതിർന്ന സിപിഐ എം നേതാവ് ടി ചാത്തുവിന് അന്ത്യോപചാരമർപ്പിക്കാൻ നാടൊന്നാകെ. രാവിലെ മുതൽ വീട്ടുവളപ്പിലും തുടർന്ന് പകൽ മൂന്നുമുതൽ വൈകിട്ട് അഞ്ചുവരെ സിപിഐ എം കൊല്ലങ്കോട് ഏരിയ കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദർശനത്തിന് വച്ചു.
സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ എൻ കൃഷ്ണദാസ്, എം ചന്ദ്രൻ, എൻ ആർ ബാലൻ, ജില്ലാ സെക്രട്ടിയറ്റ് അംഗങ്ങളായ വി ചെന്താമരാക്ഷൻ, ഇ എൻ സുരേഷ് ബാബു, എംഎൽഎമാരായ കെ ബാബു, കെ ഡി പ്രസേനൻ എന്നിവരും ആർ ചിന്നക്കുട്ടൻ, കെ കെ ദിവാകരൻ, എ പ്രഭാകരൻ, എൻ പി വിനയകുമാർ, എസ് സുഭാഷ് ചന്ദ്രബോസ്, എസ് ശിവപ്രസാദ്, കെ രമാധരൻ, കെ വിജയൻ, സി ടി കൃഷ്ണൻ തുടങ്ങി നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു.